Categories: KERALATOP NEWS

വയനാടിന് കൈത്താങ്ങ്; ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി ധനുഷ്

ഉരുൾപൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നടൻ ധനുഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 25 ലക്ഷം രൂപയാണ് താരം കൈമാറിയിരിക്കുന്നത്. സംവിധായകൻ സുബ്രഹ്മണ്യം ശിവയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങായി സിനിമാ മോഖലയില്‍ നിന്ന് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

തമിഴിൽ ധനുഷിന് പുറമേ കമല്‍ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കിയപ്പോള്‍ രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നല്‍കിയത്.

ദുരിതബാധിത പ്രദേശം സന്ദർശിച്ച ശേഷം മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ മൂന്നുകോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ 25 ലക്ഷം രൂപ മോഹൻലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. നടൻ സൗബിൻ 20 ലക്ഷം രൂപ വയനാടിനായി നല്‍കിയിട്ടുണ്ട്.

TAGS : WAYANAD LANDSLIDE | DHANUSH
SUMMARY : Wayanad landslide; Dhanush donated Rs 25 lakh to the relief fund

Savre Digital

Recent Posts

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…

43 minutes ago

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11 -കാരി മരിച്ചു

പാലക്കാട്‌: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…

1 hour ago

സ്വർണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള; മുൻകൂര്‍ ജാമ്യം തേടി കെ.പി ശങ്കരദാസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…

2 hours ago

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

4 hours ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

4 hours ago