Categories: KERALATOP NEWS

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലെ ശക്തമായ ഉരുള്‍പൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കല്‍ സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കി. പ്രദേശത്ത് നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പാരിസ്ഥിതിക ആഘാതം അടക്കം ദുരന്തത്തിന് കാരണമായിട്ടുണ്ടോ എന്ന് വിശദമായ പഠനത്തിന് ശേഷം അന്തിമ റിപ്പോർട്ടില്‍ വ്യക്തമാക്കും. അപകടമുണ്ടായ പ്രദേശത്ത് 2018 മുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. 2019ല്‍ പുത്തുമലയിലേത് ഉള്‍പ്പടെ വെള്ളരിമലിയും ചൂരല്‍മലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരം മുതല്‍ ഈ മേഖലകളില്‍ തുടർച്ചയായി മഴ പെയ്തിട്ടുണ്ട്.

ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ പെയ്തിറങ്ങിയത് 372.6 മി.മീ മഴയാണ്. തെറ്റമലയില്‍ 409 മി.മീ മഴയും. സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തുപെയ്തു. തുടർച്ചയായി മഴ പെയ്ത് നനഞ്ഞു കുതിർന്ന് കിടന്ന പ്രദേശത്ത്. അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോള്‍ മർദ്ദം താങ്ങാനായില്ല. അതാണ് ഉരുള്‍പൊട്ടലിനിടയാക്കിയത് എന്നാണ് ജിഎസ്‌ഐ കണ്ടെത്തല്‍.

ഉരുള്‍പൊട്ടലിനെ തുടർന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കി.മീ ദൂരത്തോളം ഒഴുകി. ദ്രുതഗതിയില്‍ അവശിഷ്ടങ്ങള്‍ ഒഴുകിയ ആ കുത്തൊഴുക്കില്‍ പുന്നപ്പുഴയുടെ ഗതി മാറി. അങ്ങനെ മുണ്ടക്കൈയും ചൂരല്‍മലയും ശവപ്പറമ്പായി മാറിയെന്നാണ് റിപ്പോർട്ട്.

TAGS : WAYANAD LANDSLIDE | GEOLOGICAL SURVEY | HEAVY RAIN
SUMMARY : Wayanad Landslide Disaster Caused by Heavy Rain; Geological Survey of India Report

Savre Digital

Recent Posts

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…

34 minutes ago

യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…

2 hours ago

‘ഇത് ജേർണലിസമല്ല’; വാര്‍ത്താസമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബർക്കെതിരെ ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…

2 hours ago

മന്ത്രി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…

2 hours ago

ബെംഗളൂരുവിൽ പുതിയ തട്ടിപ്പ്? നിരക്ക് വർധിപ്പിക്കാൻ റാപ്പിഡോ ഡ്രൈവർ വ്യാജ ആപ്പ് ഉപയോഗിച്ചതായി ആരോപിച്ച് യാത്രക്കാരി

ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…

3 hours ago

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…

4 hours ago