ബെംഗളൂരു: വയനാട് മേപ്പാടി മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ബെംഗളൂരുവില്‍ നിന്നും ഐ.ആര്‍ ഡബ്ല്യു (ഐഡിയല്‍ റിലീഫ് വിംഗ്) സംഘവും. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ എച്ച്.ഡബ്ല്യൂ.എ- ചാരിറ്റബ്ള്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് അടക്കമുള്ള എല്ലാവിധ സജ്ജീകരണങ്ങളടക്കം 10 ഓളം പേരടങ്ങുന്ന സംഘമാണ് പുറപ്പെട്ടിരിക്കുന്നത്. ദുരന്ത നിവാരണ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര സാമഗ്രികള്‍, മരുന്നുകള്‍, വസ്ത്രങ്ങള്‍ അടങ്ങിയ സാധനങ്ങളുമായിട്ടാണ് സംഘം യാത്ര തിരിച്ചത്. ദൗത്യ സംഘം സ്ഥലം സന്ദര്‍ഷിച്ച് വിവരങ്ങള്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ബെംഗളുരുവില്‍ നിന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ എച്ച്.ഡബ്ല്യൂ.എ-ഐ.ആര്‍ ഡബ്ല്യു ടീം തയ്യാറാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബെംഗളൂരു കോള്‍സ് പാര്‍ക്കിലുള്ള എച്ച്.ഡബ്ല്യൂ.എ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 9620964215, 9740102004
<bR>
TAGS : WAYANAD LANDSLIPE | RESCUE
പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…
ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ ന്യൂ മഞ്ജുനാഥ ലേഔട്ട് ബാലാജി…
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…