Categories: KERALATOP NEWS

ദുരന്തത്തില്‍പ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് കേന്ദ്രം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവർക്ക് വേഗം ഇൻഷുറൻസ് ക്ലെയിമുകള്‍ തീ‍‍ര്‍പ്പാക്കി പണം നല്‍കണമെന്ന്‌ കേന്ദ്രസർക്കാർ നിർദേശം. എല്‍ഐസി, നാഷണല്‍ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റല്‍ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികള്‍ക്കാണ് കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ ലഭ്യമാക്കുമെന്ന് എല്‍ഐസി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡോക്യുമെന്റേഷൻ നടപടികളില്‍ ഇളവു വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്‌ക്ക് കീഴിലുള്ള പോളിസി ഉടമകളുടെ ക്ലെയിം തുക വേഗത്തില്‍ വിതരണം ചെയ്യാൻ എല്‍ഐസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കമ്പനികള്‍ അർഹരായവരുടെ ക്ലെയിമുകള്‍ വേഗത്തില്‍ തീർപ്പാക്കി പണം നല്‍കുന്നുണ്ടോയെന്ന് ജനറല്‍ ഇൻഷുറൻസ് കൗണ്‍സില്‍ വിലയിരുത്തും. ക്ലെയിം ചെയ്യുന്നവർക്ക് വേണ്ടി പ്രത്യേക പോർട്ടല്‍ ആരംഭിക്കുമെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.

TAGS : WAYANAD LANDSLIDE | INSURANCE
SUMMARY : The center should speed up the insurance claim process and pay the disaster victims

Savre Digital

Recent Posts

താമരശ്ശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി

കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും…

2 hours ago

സമന്വയ ഓണാഘോഷം ഒക്ടോബർ 12 ന്

ബെംഗളൂരു: സമന്വയ എജുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബർ 12 ന് നടക്കും. ഷെട്ടി ഹള്ളി…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം ഓച്ചിറ സ്വദേശി രോഹിണി പുരുഷോത്തമൻ (72) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തിനഗര്‍ ബൺ ഫാക്ടറി റോഡ്, ശ്രീരാമ ഗ്യാസ്…

3 hours ago

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; മമ്മി സെഞ്ച്വറി സെക്രട്ടറി, സാന്ദ്രാ തോമസ് പരാജയപ്പെട്ടു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസിന് തോല്‍വി. സെക്രട്ടറിയായി മമ്മി സെഞ്ച്വറി തിരഞ്ഞെടുക്കപ്പെട്ടു. സാബു…

3 hours ago

സൗദിയിലെ അല്‍കോബാറില്‍ ഇന്ത്യന്‍ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു

അൽകോബാർ: സൗദിയുടെ കിഴക്കൻ പ്രവിശ്യയായ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ്…

4 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി…

4 hours ago