Categories: KERALATOP NEWS

വയനാട് ഉരുള്‍പൊട്ടല്‍; കണ്‍ട്രോള്‍ റൂമുകളില്‍ കെഫോണ്‍ കണക്ഷൻ നല്‍കി

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കെഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. ദുരന്തബാധിത പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റവന്യൂ കണ്‍ട്രോള്‍ റൂമിലേക്കും പോലീസ് കണ്‍ട്രോള്‍ റൂമിലേക്കും അതിവേഗ 500 എം.ബി.പി.എസ് കണക്ഷനുകളാണ് നല്‍കിയത്.

വയനാട് സബ് കലക്ടറുടെ ആവശ്യപ്രകാരം കെഫോണ്‍ വൈഫൈ ഉപയോഗിക്കാനാവുന്ന കണക്ഷനുകളാണ് ഓഗസ്റ്റ് രണ്ടാം തീയതിയോടെ നല്‍കിയത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലാ ഭരണസിരാ കേന്ദ്രങ്ങള്‍ തമ്മിലുള്ള ആശയവിനിമയം ധ്രുതഗതിയില്‍ നടത്താന്‍ സഹായകമായി.

വയനാടുണ്ടായ ദുരന്തത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും റെസ്‌ക്യൂ അടക്കമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വേഗത്തിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് കെഫോണ്‍ കണക്ഷൻ ലഭ്യമാക്കിയിരിക്കുന്നതെന്നും കെഫോണ്‍ മാനേജിങ്ങ് ഡയറക്ടറും പ്രിൻസിപ്പല്‍ സെക്രട്ടറിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് പറഞ്ഞു.

എൻജിനിയർമാരുടെ അവിശ്വസനീയമായ പരിശ്രമം കാരണമാണ് ഇത്ര വേഗത്തില്‍ കണക്ഷൻ ലഭ്യമാക്കാൻ കഴിഞ്ഞത്. ഇതിന് പിന്നില്‍ പ്രവർത്തിച്ച മുഴുവൻ ജീവനക്കാർക്കും നന്ദി അറിയിക്കുന്നതായും റെസ്‌ക്യൂ ടീമുകള്‍ ഉള്‍പ്പടെയുള്ള ദുരിതാശ്വാസ പ്രവർത്തകരെ പിന്തുണയ്ക്കാൻ തടസമില്ലാത്ത ആശയവിനിമയം കെഫോണ്‍ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS : WAYANAD LANDSLIDE | K PHONE
SUMMARY : Wayanad Landslide; KPhone connection provided in control rooms

Savre Digital

Recent Posts

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ…

4 hours ago

ആഭ്യന്തരയുദ്ധം: സുഡാനിൽ ആർഎസ്എഫ് ക്രൂരത, 460 പേരെ കൊന്നൊടുക്കി

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്…

4 hours ago

സംസ്ഥാനത്ത് എ​സ്ഐ​ആ​റി​ന് തു​ട​ക്കം; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…

5 hours ago

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…

5 hours ago

ഓഡിഷനെത്തിയ 17 കുട്ടികളെ സിനിമാ സ്റ്റുഡിയോ ജീവനക്കാരൻ ബന്ദികളാക്കി; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ  യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…

6 hours ago

‘തുടക്കം’; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത്, അതിഥി വേഷത്തിൽ മോഹൻലാല്‍, പ്രധാന വേഷത്തിൽ ആന്‍റണി പെരുമ്പാവൂരിന്റെ മകനും

കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…

7 hours ago