ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ മണ്ണിനടിയില്‍ ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാൻ സ്ഥലം കുഴിച്ച് പരിശോധ ആരംഭിച്ചു. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയ ശേഷമാണ് രക്ഷാപ്രവര്‍ത്തകരും പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്.
പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കു ശേഷമാണ് മുണ്ടക്കൈയിലെ പരിശോധന ആരംഭിച്ചത്. മുണ്ടക്കൈയില്‍ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച സ്ഥലം കുഴിച്ചാണ് പരിശോധന നടത്തുന്നത്. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും.
കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്ത് കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന.
TAGS : WAYANAD LANDSLID | RADAR
SUMMARY : Wayanad landslide; Signal on radar check
കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…
ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…