ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം മേപ്പാടിലെ സ്‌കൂള്‍ 27ന് തുറക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന മേപ്പാടിയിലെ സ്കൂളുകളാണ് 27 മുതല്‍ അധ്യയനം പുനരാരംഭിക്കുമെന്ന് മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
മേപ്പാടി ഗവ. എല്‍പിഎസ്, ജിഎച്ച്‌എസ്‌എസ്, സെന്റ് ജോസഫ്‌സ് യുപി എന്നിവിടങ്ങളെ ക്ലാസ്സുകളാണ് പ്രവർത്തിക്കുക. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടായിരുന്നവരെ പുനരധിവാസത്തിന്റെ ഭാഗമായി മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂളുകളിലെ പഠന പ്രവര്‍ത്തനമാരംഭിക്കുക. അതില്‍ സെപ്തംബർ രണ്ടിനാണ് വെള്ളാര്‍മല ജിവിഎച്ച്‌എസ്‌എസ് മേപ്പാടി ജിഎച്ച്‌എസ്‌എസിലും മുണ്ടക്കൈ ജിഎല്‍പി സ്‌കൂള്‍ മേപ്പാടി എപിജെ ഹാളിലും പ്രവര്‍ത്തനമാരംഭിക്കുക.
അതേസമയം അന്നേദിവസം പ്രവേശനോത്സവം നടത്തും. ചൂരല്‍ മലയില്‍ നിന്ന് മേപ്പാടി സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നതിന് മൂന്ന് കെഎസ്‌ആര്‍ടിസി ബസുകള്‍ സ്റ്റുഡന്‍സ് ഒണ്‍ലി ആയി സര്‍വ്വീസ് നടത്തും. മറ്റു സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് വരുന്നതിന് കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസുകളില്‍ സൗജന്യ യാത്രയ്ക്കായി പ്രത്യേക പാസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
TAGS : WAYANAD LANDSLIDE | SCHOOL
SUMMARY : Wayanad disaster: Meppadi school will open on 27th
തൃശൂർ: സംസ്ഥാനത്ത് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഏഴ് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകള്‍ പ്രകാരം 75.85…
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…