ബെംഗളൂരു : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി ബെംഗളൂരുവില്‍ നിന്നുള്ള തമിഴ്നാട് സ്വദേശിയായ തൊഴിലാളിയും. രാമമൂര്‍ത്തി നഗറിനടുത്തുള്ള കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍ കഴിഞ്ഞ 36 വര്‍ഷമായി താല്‍ക്കാലിക ജോലി ചെയ്തു വരുന്ന കുട്ടി എന്നറിയപ്പെടുന്ന ആന്റണി സ്വാമിയാണ് അദ്ദേഹത്തിന്റെ പത്ത് മാസത്തെ വേതനം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
ഭാര്യ, മക്കള്‍ എന്നിവര്‍ക്കൊപ്പം എത്തി 1,05,500,/-(ഒരു ലക്ഷത്തി അയ്യായിരത്തി അഞ്ഞുറ്) രൂപയുടെ ചെക്ക് നോര്‍ക്ക വികസന ഓഫിസര്‍ റീസ രഞ്ജിത്തിന് കൈമാറി. കെപിസിസി വക്താവും കെ.എന്‍.എസ്.എസ് ബോര്‍ഡ് ഡയറക്ടറുമായ ബി. ജയപ്രകാശും, കേരള സമാജം ദൂരവാണി നഗര്‍ ഉദയനഗര്‍ സോണ്‍ സെക്രട്ടറിയും കാരുണ്യ ബെംഗളൂരു ചാരിറ്റബില്‍ ട്രസ്റ്റിന്റെ ട്രസ്റ്റി മെമ്പറുമായ വിശ്വനാഥന് എന്നിവരും പങ്കെടുത്തു.
കോളേജ് വിദ്യാര്‍ഥികളായ ഭാനുപ്രിയ. എ, സിന്ധു. എ, സബീന.എ, ധനുഷ്.എ, ഭാര്യ ശാന്തി.എ എന്നിവരടങ്ങുന്നതാണ് ആന്റണി സ്വാമിയുടെ കുടുംബം. വയനാടിന്റെ വേദന ടി.വി. ദൃശ്യങ്ങളിലൂടെ അറിഞ്ഞ ആന്റണി സ്വാമി ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരുടെ സങ്കടങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും പറഞ്ഞു.
നോര്‍ക്ക റൂട്ട്സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്പ്പര്യപ്പെടുന്നവര് നോര്‍ക്ക റൂട്ട്സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : BENGALURU | CMDRF | WAYANAD LANDSLIDE
SUMMARY : Wayanad rehabilitation. Bengaluru labour donated his 10 months salary to cmrdf
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…