ബെംഗളൂരു : നന്മ കള്‍ച്ചറല്‍ ആന്‍റ് സോഷ്യല്‍ ഫോറം വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറുപതിനായിരം രൂപ (Rs.60,000/-) സംഭാവന നല്‍കി. സെക്രട്ടറി സജിത്ത് എന്‍, ഖജാന്‍ജി ശ്രീജിത്ത് എസ് .എസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളായ ദിലീപ് എന്‍, രഞ്ജിത് ആര്‍, അദ്ദേഹത്തിന്റെ മകന്‍ മാസ്റ്റര്‍. വിസ്മയ് രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് ബെംഗളൂരു നോര്‍ക്ക ഓഫീസര്‍ റീസ രഞ്ജിത്തിന് ചെക്ക് കൈമാറി.
കഴിഞ്ഞ എട്ട് വര്‍ഷമായി ബന്നാര്‍ഘട്ട റോഡിലെ നന്ദി വുഡ്സ് അപ്പാര്‍ട്‌മെന്റ് കേന്ദ്രീകരിച്ചു പ്രവൃത്തിക്കുന്ന അസോസിയേഷനില്‍ പ്രധാനമായും ഐ ടി മേഖലയില്‍ പ്രവൃത്തിക്കുന്ന നൂറോളം അംഗങ്ങളാണുള്ളത്. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് പ്രവൃത്തിക്കുന്ന അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് രാകേഷ് മേനോനാണ് .
നോര്‍ക്ക റൂട്ട്‌സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
<br>
TAGS : CMDRF | NORKA ROOTS
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…