ബെംഗളൂരു : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ പുനരധിവസിക്കുന്നതിന് ഹൊസൂർ കൈരളി സമാജത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ജനറൽ സെക്രട്ടറി അനിൽ കെ. നായർ, ഖജാൻജി അനിൽ ദത്ത്, വർക്കിങ് പ്രസിഡന്റ് കെ.വി. അജീവൻ, ചാരിറ്റബിൾ ഫണ്ട് കമ്മിറ്റി ചെയർമാൻ എൻ. ഗോപിനാഥ്, കമ്മിറ്റിയംഗങ്ങളായ സുരേന്ദ്രൻ പിള്ള, എൻ.കെ. പ്രേമരാജ്, എം. രവീന്ദ്രൻ, സ്റ്റീഫൻ, ജോഷി ടി. വർഗീസ്, പി.എൻ. സജിത്ത്കുമാർ, കുമാരൻ, രെജി എസ്. നായർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെക്കുള്ള അവശ്യസാധനങ്ങൾ ശേഖരിച്ച് വരുംദിവസങ്ങളിൽ അയക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
<br>
TAGS : HOSUR KAIRALI SAMAJAM | CMDRF
SUMMARY : Wayanad Tragedy; Hosur Kairali Samaj handed over one million rupees to the relief fund.
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…