കല്‍പ്പറ്റ: വയനാട് പനമരത്ത് പുഴയില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് എസ് പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പോലീസിനെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി വകുപ്പ് തല പ്രാഥമിക അന്വേണം ആരംഭിച്ചു. പൊതുസ്ഥലത്ത് വെച്ച് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പോലീസ് രതിനെതിരെ എടുത്ത കേസ് ആയിരിക്കും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്. പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. പോക്സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് വകുപ്പ് തല അന്വേഷണം നടക്കുക. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേണം നടത്തിയതിന് പിന്നാലെയാണ് നടപടി. ബന്ധുക്കളുടെ പരാതി മാധ്യമങ്ങിലൂടെയടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്വമേധയാണ് അന്വേണമെന്ന് എസ് പി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ കമ്പളക്കാട് പോലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.
പോക്സോ കേസില്‍പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് രതിന്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രതിന്റെ മാതാപിതാക്കളെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചിരുന്നു.
<br>
TAGS : ENQUIRY | WAYANAD
SUMMARY : Wayanad youth jumped into the river and committed suicide; Order for Crime Branch investigation
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. തിങ്കളാഴ്ച നേരിയ വില കുറവ് രേഖപ്പെടുത്തിയ വിപണിയില്‍ ചൊവ്വാഴ്ച വീണ്ടും…
ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുകാലമായി…
ടെഹ്റാൻ/ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തലിനു ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇറാൻ. നിലവിൽ വെടിനിർത്തൽ…
ഖത്തർ സിറ്റി: ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി.…
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ജന്മനാടായ പത്തനംതിട്ടയിലെ…
ബെംഗളൂരു: നഗരത്തിൽ 11 ഇടങ്ങളിലെ മലിനജലം നിരന്തരമായി പരിശോധിച്ചാൽ സാംക്രമിക രോഗങ്ങൾ പകരുന്നത് സംബന്ധിച്ച പ്രാരംഭ സൂചനകൾ ലഭിക്കുമെന്ന് പഠനം.…