കേരളം ഒറ്റയ്‌ക്കല്ല, രാജ്യം ഒപ്പമുണ്ട്; ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി

വയനാട്: മുണ്ടക്കൈ ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തോട് വിശദമായ മെമ്മോറണ്ടം ആവശ്യപ്പെട്ടിട്ടുണ്ട്. വയനാടിന്റെ പുനർനിർമാണത്തിന് സമഗ്ര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കലക്ടറേറ്റില്‍ ചേർന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതർ ഒരിക്കലും ഒറ്റക്കാവില്ല. പുനരധിവാസത്തിന് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. സഹായം ഏത്രയും വേഗം നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിന് ശേഷം അദ്ദേഹം വയനാട്ടില്‍ നിന്ന് മടങ്ങി. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചൂരല്‍മല അടക്കം ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.

മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലും വിംസ് ആശുപത്രിയിലും എത്തിയ പ്രധാനമന്ത്രി ദുരിതബാധിതരെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ആരായുകയും ചെയ്തിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

TAGS : WAYANAD LANDSLIDE | PRIME MINiSTER
SUMMARY : Kerala is not alone, the country is with us; The Prime Minister said that all possible help will be given to the affected people

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories