കൊച്ചി: താര സംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പ്രതികരണവുമായി ഡബ്ല്യുസിസി മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാമെന്നാണ് പോസ്റ്റിന്റെ കാതല്‍. തങ്ങള്‍ ഊന്നല്‍ നല്‍കുന്ന ലക്ഷ്യങ്ങള്‍ ഒന്നൊന്നായി പോസ്റ്റില്‍ ഡബ്ല്യുസിസി സൂചിപ്പിക്കുന്നു.
പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കാം, നമ്മുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണെന്നതും തങ്ങളുടെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.
അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍ എത്തണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസിയുടെ കുറിപ്പ് പുറത്തുവന്നിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഡബ്ല്യുസിസിയുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമായി വന്ന ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നാലര വര്‍ഷത്തിനിപ്പുറം പുറത്തുവന്നതിന് ശേഷമാണ് അമ്മയിലെ കൂട്ടരാജി. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷംസിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളും ലൈംഗിക ചൂഷണങ്ങളും പലരും വെളിപ്പെടുത്തിയതോടെയാണ് താരസംഘടനയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്.
2017-ല്‍ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെതുടര്‍ന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, പദ്മപ്രിയ, ബീന പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാന്‍ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ 2017 ജൂലൈയില്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുന്‍ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മലയാള സിനിമയില്‍ സ്ത്രീകള്‍ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയര്‍ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങള്‍ പുറത്തുപറയാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വരെ സിനിമയുടെ പേരില്‍ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷന്‍ പറയുന്നത്. അറുപതോളം പേജുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.
<BR>
TAGS : WCC | AMMA | JUSTICE HEMA COMMITTEE
SUMMARY : WCC reacts after mass resignation in Amma
ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. ടാക്സി…
കൊച്ചി: എറണാകുളം സൗത്ത്-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന സർവീസിൽ സ്കൂൾ വിദ്യാർഥികൾ ആർ.എസ്.എസിന്റെ ഗണഗീതം പാടുന്ന വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ…
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…
തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40…