Categories: TAMILNADUTOP NEWS

ദുർബലമായി ഫെംഗൽ ചുഴലിക്കാറ്റ്; പുതുച്ചേരിയില്‍ റെക്കോര്‍ഡ് മഴ, വെള്ളപ്പൊക്കം

ചെന്നൈ: പുതുച്ചേരിയ്‌ക്ക് സമീപം ഇന്നലെ കരതൊട്ട ഫെംഗൽ ചുഴലിക്കാറ്റ് ദുർബലമായി. ഫെംഗൽ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് വളരെ സാവധാനത്തിൽ പടിഞ്ഞാറോട്ട് നീങ്ങുകയും ക്രമേണ ദുർബലമാവുകയും വടക്കൻ തമിഴ്‌നാടിന് മുകളില്‍ ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിലുണ്ടായ പേമാരി പുതുച്ചേരിയെ അക്ഷരാര്‍ഥത്തില്‍ മുക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോഡായ 46 സെന്‍റീമീറ്റർ മഴയാണ് കേന്ദ്രഭരണപ്രദേശത്ത് രേഖപ്പെടുത്തിയത്. നിരവധി വീടുകള്‍ വെള്ളത്തിലായതിനൊപ്പം ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും മഴവെള്ളത്തിൽ ഒഴികിപ്പോയതായി പ്രദേശവാസികള്‍ പറയുന്നു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

24 മണിക്കൂറിനിടെ 48.4 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടയിലെ മഴയുടെ ഏറ്റവും ഉയർന്ന തോതാണിത്. പുതുച്ചേരിയിൽ ഒറ്റരാത്രികൊണ്ട് 50 സെന്റീമീറ്റർ മഴ പെയ്തതായും കനത്ത വെള്ളപ്പൊക്ക സാഹചര്യമുള്ളതായും പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

കൃഷ്‌ണ നഗർ ഉൾപ്പെടെ പുതുച്ചേരിയിലെ മൂന്ന് വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്ന് 200 ഓളം പേരെ രക്ഷപ്പെടുത്തിയതായി ഡിഫൻസ് റിലീസിൽ പറയുന്നു. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വില്ലുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ചു. തമിഴ്‌നാട്ടിലെ പല ജില്ലകളിലും തുടർച്ചയായി കനത്ത മഴയാണ് പെയ്യുന്നത്.

കടലൂർ ജില്ലയിൽ ജനവാസ മേഖലകൾ വെള്ളത്തിനടിയിലായതിനാൽ രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേന ബോട്ടുകൾ വിന്യസിച്ചു. ജില്ലാ കളക്ടർ ബലരാമന്റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ബോട്ടുകൾ ഉപയോഗിച്ച് ദുരിതബാധിതരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പുതുച്ചേരിയിലെ കൃഷ്ണനഗർ മേഖലയിലെ ചില പ്രദേശങ്ങളിൽ 5 അടിയോളം ജലനിരപ്പ് ഉയർന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 500ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. 100 ​​ഓളം പേരെ ഇതുവരെ രക്ഷപെടുത്തിയതായാണ് വിവരം. ചെന്നൈ ഗാരിസൺ ബറ്റാലിയനിലെ ഇന്ത്യൻ ആർമി ട്രൂപ്പുകൾ ദുരിത ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു ഓഫീസർ, ആറ് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ, 62 മറ്റ് ഉദ്യോ​ഗസ്ഥർ എന്നിവരടങ്ങുന്ന ഒരു ഹ്യൂമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ് (HADR) സേനയെയാണ് പുതുച്ചേരിയിലെ ദുരിത ബാധിത പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ചുഴലിക്കാറ്റിനെ കുറിച്ചും ചെന്നൈ നഗരത്തിലും മറ്റിടങ്ങളിലുമുള്ള ആഘാതത്തെക്കുറിച്ചും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വില്ലുപുരത്ത് കനത്ത മഴ ലഭിച്ചതായും ജില്ലയിലെ മൈലത്ത് 49 സെന്‍റീമീറ്ററും നെമ്മേലിയിൽ 46 സെന്‍റീമീറ്റര്‍ വാനൂരിൽ 41 സെന്‍റീമീറ്ററും മഴ ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

<BR>
TAGS : FENGAL CYCLONE |
SUMMARY : Weak Fengal Cyclone; Record rains, floods in Puducherry

Savre Digital

Recent Posts

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

41 minutes ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

1 hour ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

1 hour ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

2 hours ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

3 hours ago

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…

3 hours ago