തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. 18 % പലിശ സഹിതമാണ് തുക തിരിച്ചു പിടിക്കുക. സാജിത കെ.എ, ഷീജ കുമാരി ജി. ഭാര്‍ഗവി പി, ലീല കെ, രജനി കെ, നസീദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഓഫീസർ മുതൽ ഓഫീസ് അസിസ്റ്റന്റ്, പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പെൻഷൻ തട്ടിപ്പിൽ നടപടിയെടുത്തത്. കാസറഗോഡ് മണ്ണ് സംരക്ഷണ ഓഫീസിലെ ഓഫീസ് അറ്റന്റന്റ്, പത്തനംതിട്ട ഓഫീസിലെ പാർട് ടൈം സ്വീപ്പർ, വടകരയിലെ വർക്ക് സൂപ്രണ്ട്, മീനങ്ങാടി ഓഫീസിലെ പാർട് ടൈം സ്വീപ്പർ, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാർട് ടൈം സ്വീപ്പർ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലാബിലെ സ്വീപ്പർ എന്നിവർക്കെതിരെയാണ് നടപടി.
ധനവകുപ്പ് സംസ്ഥാനവകുപ്പ് ജീവനക്കാരിലെ ഒരു വിഭാഗം സാമൂഹ്യക്ഷേമ സുരക്ഷാ പെൻഷനിലെ അനധികൃതമായി കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കാനുള്ള മാർഗനിർദേശങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സർവീസിലുള്ള ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വേണം എന്ന് ശിപാർശ ചെയ്തു. ഒപ്പം തന്നെ 18 ശതമാനം പലിശയോടെ പണം തിരികെ പിടിക്കണം എന്ന നിർദേശവും നൽകിയിരുന്നു.
<BR>
TAGS : SUSPENSION
SUMMARY : Welfare pension fraud; Six officials were suspended
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…