LATEST NEWS

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനും പശ്ചിമബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിനുമുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് പശ്ചിമ ബംഗാളിലെ ആദ്യഘട്ടവും തമിഴ്‌നാട്ടിലെ ഒറ്റഘട്ട വോട്ടെടുപ്പും നടക്കുന്നത്

ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് ബംഗാളില്‍ നടക്കുന്നത്. അതേസമയം, നിലവില്‍ സംസ്ഥാന നിയമസഭയില്‍ അംഗങ്ങളില്ലാത്ത സിപിഎം ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ബിജെപിക്കായി വന്‍ പ്രചാരണ റാലികള്‍ നയിക്കുന്നത്. മറുഭാഗത്ത് മമതാ ബാനര്‍ജിയും തൃണമൂലിനായി സംസ്ഥാനത്തുടനീളം സജീവമാണ്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് 150 കമ്പനി കേന്ദ്ര സായുധ പോലീസ് സേന കൂടി സംസ്ഥാനത്തെത്തി. ആകെ 2,550 സേനാംഗങ്ങളെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ നിന്നെത്തിച്ച പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ വിന്യസിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് മുന്നോടിയായി കേന്ദ്ര സായുധ പോലീസ് സേനയുടെ ഉന്നതതല യോഗം ചേര്‍ന്ന് സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തി.

തമിഴ്‌നാട്ടില്‍ ഡി എം കെ നയിക്കുന്ന സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സും (കോണ്‍ഗ്രസ്സ്, ഡി എം ഡി കെ, വി സി കെ) എ ഐ എ ഡി എം കെ നയിക്കുന്ന നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സും (ബി ജെ പി, പി എം കെ) തമ്മിലായിരിക്കും പ്രധാന മത്സരം. വോട്ടുറപ്പിക്കാന്‍ ദേശീയ നേതാക്കളുടെ വന്‍ നിരയാണ് സംസ്ഥാനത്തെത്തിയത്. വികസന പ്രവര്‍ത്തനങ്ങളുംമണ്ഡല പുനര്‍നിര്‍ണയ ഭീഷണി അടക്കമുള്ള കേന്ദ്ര നടപടികളും ഉയര്‍ത്തിക്കാട്ടിയാണ് ഡി എം കെ അമരക്കാരന്‍ എം കെ സ്റ്റാലിന്‍ തന്റെ മണ്ഡലമായ കൊളത്തൂരില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍, ഇത്തവണ ഡി എം കെക്കെതിരെയായ പോരാട്ടത്തില്‍ എ ഐ എ ഡി എം കെക്കൊപ്പം നടന്‍ വിജയ്യുടെ ടി വി കെയും ശക്തമായി തന്നെ ഗോദയിലുണ്ട്. ബൂത്തിലേക്കെത്താന്‍ ഇനി കേവലം രണ്ട് നാള്‍ ശേഷിക്കെ പ്രചാരണ ചൂട് അതിന്റെ ഉന്നതിയിലാണ്.

കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ ഒൻപതിന് തന്നെ വോട്ടെടുപ്പ് പൂർത്തിയായിരുന്നു. മെയ് 4-നാണ് എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.
NEWS DESK

Recent Posts

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജെ​​​​​ഇ​​​​​ഇ-​​​​​മെ​​​​​യി​​​​​ൻ സെ​​​​​ഷ​​​​​ൻ ര​​​​​ണ്ട് ഫ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 26 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​നം സ്‌​​​​​കോ​​​​​ര്‍ നേ​​​​​ടിയതായി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍സി…

8 minutes ago

തൃശൂരില്‍ ഹോട്ടലിന്റെ മുൻ വാതിൽ തകര്‍ത്ത് കാട്ടാന അകത്ത് കയറി; സാധനങ്ങള്‍ നശിപ്പിച്ചു

തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…

18 minutes ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ പ്രതിഷ്ഠാവാർഷികത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…

32 minutes ago

കര്‍ണാടകയില്‍ കനത്ത ചൂട്, അഞ്ച് ജില്ലകളില്‍  താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ, ബീദറിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില…

45 minutes ago

മലയാളം മിഷൻ അധ്യാപകർക്ക് പരിശീലന ക്യാംപ്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല  അധ്യാപകർക്കായി നടത്തുന്ന പരിശീലന ക്യാംപ് 26നു രാവിലെ 9ന് ആർബിഐ…

1 hour ago

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് തകര്‍പ്പന്‍ ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് രണ്ടാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തകര്‍ത്താണ് മുംബൈ  ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.…

1 hour ago