Categories: KERALATOP NEWS

ഒടിപി പറഞ്ഞ് കൊടുക്കല്ലേ; കേരളത്തില്‍ വാട്സാപ്പുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു

തിരുവനന്തപുരം: പരിചിത നമ്പറുകളില്‍ നിന്ന് ഒടിപി നമ്പര്‍ ചോദിച്ച്‌ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് ജില്ലയില്‍ വ്യാപകമായതോടെ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസിന്‍റെ മുന്നറിയിപ്പ്. പണം തട്ടുന്ന ഡിജിറ്റല്‍ തട്ടിപ്പ് മാഫിയ സംഘങ്ങളാണ് പുതിയ തട്ടിപ്പു രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജാഗ്രത പാലിച്ചില്ലെങ്കില്‍ ആരുടെയും വാട്സാപ്പ് അക്കൗണ്ടുകളുടെ നിയന്ത്രണം തട്ടിപ്പ് സംഘത്തിന്റെ കൈകളിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഹാക്ക് ചെയ്ത വാട്സ്‌ആപ്പിന്റെ നിയന്ത്രണം തിരിച്ചുകിട്ടാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം ഈ തട്ടിപ്പു സംഘത്തിന്റെ ഇരകളായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച ആറക്ക ഒടിപി പിൻ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് നടക്കുന്നത്. കയ്യിലുള്ള പണം തീർന്നുവെന്നും ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതം ആണെന്നുമാണ് ആദ്യം ഹാക്കർമാർ സന്ദേശം അയക്കുന്നത്.

അബദ്ധത്തിൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ആറക്ക പിൻ അയച്ചിട്ടുണ്ടെന്നും അത് ഫോർവേഡ് ചെയ്യുമോ എന്നും ചോദിച്ചുകൊണ്ട് അടുത്ത നിമിഷം മറ്റൊരു മെസ്സേജ് കൂടി ഇവർ അയയ്ക്കും. ഈ ആറക്ക ഒടിപി വഴിയാണ് ഹാക്കർമാർ തട്ടിപ്പ് നടത്തുന്നത്. ഒടിപി നൽകിയാൽ ഉടൻ തന്നെ തട്ടിപ്പ് സംഘം നിങ്ങളുടെ ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യും.

ഇതുവഴി സ്വകാര്യതയിലേക്ക് കടന്നുകയറി, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. സ്വകാര്യത വിവരങ്ങൾ കൈക്കലാക്കിയ ശേഷം ഉപയോക്താക്കളെ ബ്ലാക്ക്മെയിൽ ചെയ്യുക എന്നതാണ് അടുത്ത നീക്കം. ഇങ്ങനെ ഭീഷണിയുടെ പണം തട്ടിയെടുക്കുകയാണിവർ. നിരവധി പേരാണ് ഈ ചതിക്കുഴിയിൽ അകപ്പെടുന്നത്.

ലക്ഷക്കണക്കിന് പണം ഈ തട്ടിപ്പിലൂടെ തട്ടിയെടുക്കാൻ തട്ടിപ്പ് സംഘത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുമായി സംഘം മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ നിങ്ങൾക്കും ഇത്തരം മെസ്സേജ് വാട്ട്സ്ആപ്പിൽ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.അതിനാൽ നിങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത്തരം അവ്യക്തമായ നമ്പറുകളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾക്ക് ഒരിയ്ക്കലും മറുപടി നൽകരുത്. മാത്രമല്ല അവ്യക്തമായ ലിങ്കുകൾ സന്ദേശത്തിൽ ലഭിച്ചാൽ യാതൊരു കാരണവശാലും അതിൽ ക്ലിക്ക് ചെയ്യരുത്.

TAGS : WHATSAPP
SUMMARY : Don’t tell me the OTP; WhatsApp is widely hacked in Kerala

Savre Digital

Recent Posts

18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതിമാർ അറസ്റ്റിൽ

ബെംഗളൂരു: ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി ബെംഗളൂരുവില്‍ ഭാര്യയും ഭർത്താവും അറസ്റ്റിൽ. കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്കും ഭാര്യ സിമ്രാനുമാണ്…

3 minutes ago

റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…

8 hours ago

മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…

9 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…

9 hours ago

രാഹുല്‍ ഒളിവില്‍ തന്നെ; ഹോസ്ദുർഗ് കോടതിയിൽ നിന്ന് ജഡ്ജി മടങ്ങി, പോലീസ് സന്നാഹവും മടങ്ങി

കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…

10 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…

10 hours ago