Categories: TECHNOLOGYTOP NEWS

നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്ട്സ്‌ആപ്പ് ലഭിക്കില്ല

ചില പഴയ ഐഫോണുകളിലും ആൻഡ്രോയ്‌ഡ് ഡിവൈസുകളിലും വാട്‌സ്‌ആപ്പ് ഇനി മുതല്‍ പ്രവർത്തിക്കില്ല. ഈ മാറ്റം 2025 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വാട്‌സ്‌ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ഈ തീരുമാനം 2025 മെയ് മാസം അവസാനത്തോടെ നടപ്പിലാക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. മെറ്റയുടെ പതിവ് അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് വാട്സ്‌ആപ്പ് ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഒഴിവാക്കുന്നത്.

സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുക എന്നതാണ് ഈ അപ്ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം. iOS 15.1 അല്ലെങ്കില്‍ അതിന് മുമ്പുള്ള പതിപ്പുകളില്‍ പ്രവർത്തിക്കുന്ന ഐഫോണുകളിലാണ് ജൂണ്‍ 1 മുതല്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. അതായത് ഏറ്റവും പുതിയ iOS പതിപ്പുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയാത്ത ആറ് ഐഫോണ്‍ മോഡലുകളില്‍ വാട്ട്‌സ്‌ആപ്പ് ഇനി പ്രവർത്തിക്കില്ലെന്ന് അര്‍ഥം.

ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്‌ഇ എന്നീ മോഡലുകളിലാണ് വാട്ട്സ്‌ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. എന്നിരുന്നാലും, ഈ ഐഫോണ്‍ മോഡലുകള്‍ iOS 15.8.4-ലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. എങ്കിലും വാട്ട്സ്‌ആപ്പിനുള്ള പിന്തുണ അധികകാലം ലഭിച്ചേക്കില്ല. അതുകൊണ്ട് തന്നെ, ഈ ഐഫോണ്‍ മോഡലുകള്‍ നിലവിലുള്ള ഉപയോക്താക്കള്‍ മറ്റൊരു ഐഫോണിലേക്കോ ആൻഡ്രോയിഡ് ഫോണിലേക്കോ അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കണം.

TAGS : WHATSAPP
SUMMARY : WhatsApp will not be available on these phones from tomorrow

Savre Digital

Recent Posts

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി

ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലുള്ള…

28 minutes ago

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുതന പോച്ച തുണ്ടത്തില്‍ മണിക്കുട്ടന്‍ (മനു -…

1 hour ago

സ്വർണവില വീണ്ടും മുകളിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തില്‍ സ്വർണവില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില…

2 hours ago

പുതുവര്‍ഷത്തില്‍ ഇരുട്ടടിയായി എല്‍പിജി വില വര്‍ധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

ഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ്…

4 hours ago

പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; കുറ്റപത്രം സമര്‍പ്പിച്ച്‌ റെയില്‍വേ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസില്‍ കുറ്റപത്രം സമർപ്പിച്ച്‌ റെയില്‍വേ പോലീസ്. തിരുവനന്തപുരം സിജെഎം…

5 hours ago

ഡയാലിസിസിന് വിധേയരായ അഞ്ച് രോഗികളില്‍ രണ്ടുപേര്‍ മരിച്ചു; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ഡയാലിസിസ് ചെയ്ത രണ്ടുപേർ മരിച്ചത് ആശുപത്രിയില്‍ നിന്നും അണിബാധയേറ്റതു…

5 hours ago