ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച് ഇടവക തിരുന്നാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി 28, മാര്‍ച്ച് 1,2 ദിവസങ്ങളില്‍ വൈറ്റ്ഫീല്‍ഡ് എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്ററില്‍ നടക്കും. വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ യൂദാതദേവൂസിന്റേയും സംയുക്ത തിരുന്നാള്‍ കൊടിയേറ്റം വെള്ളിയാഴ്ച വൈകിട്ട് 6.30 ന് നടക്കും. തുടര്‍ന്നു തിരുഹൃദയ പ്രതിഷ്ഠയും മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബ്ബാനയും ഉണ്ടായിരിക്കും.
അമ്പ് തിരുന്നാള്‍ ദിനമായ 1ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 6.30 ന് റാസ കുര്‍ബാനയും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. പ്രധാന തിരുന്നാള്‍ ദിനമായ 2ാം തിയ്യതി ഞായറാഴ്ച രാവിലെ 9.30 ന് തിരുന്നാള്‍ കുര്‍ബ്ബാനയും തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ ദിവസങ്ങളില്‍ അടിമ വെക്കുന്നതിനും അമ്പ്/ മുടി എഴുന്നുള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് പള്ളി വികാരി ഫാദര്‍ മാര്ട്ടിന് തട്ടാപറമ്പില്‍ ട്രെസ്റ്റിമാരായ രഞ്ജിത്ത്, ലിജോ, സിബിന്, ആനന്ദ് എന്നിവര്‍ അറിയിച്ചു.
<br>
TAGS : PARISH FESTIVAL
കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന്…
കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്ന്…
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതിയുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ്…
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സെപ്റ്റംബർ 9ന്…
തിരുവനന്തപുരം: കേരളത്തിൽ 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…
ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെയും നൽകുന്ന ഇൻഷുറൻസ്…