LATEST NEWS

ആഗോള അയ്യപ്പ സംഗമം എന്തിന്, ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കാൻ ഇത് ആവശ്യമാണോ?; ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ ഉദ്ദേശമെന്നും കോടതി ആരാഞ്ഞു. പരിപാടിയുടെ നടത്തിപ്പിൽ സുതാര്യതയുണ്ടാവണമെന്നും ലക്ഷക്കണക്കിനു ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഹൈക്കോടതി അവധിക്കാല ബെഞ്ച് അഭിപ്രായപ്പെട്ടു.

ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാകാൻ ഇത്തരം പരിപാടികൾ ആവശ്യമുണ്ടോയെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രൻ, വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട അവധിക്കാല ബെ‍ഞ്ച് വാക്കാല്‍ ചോദിച്ചു. സംഗമത്തിന് ആരാണ് പേരിട്ടതെന്നും എന്തിനാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി സംഘടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി.

ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകനാണ് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹർജി ഹർജി നൽകിയത്. സർക്കാരിൻ്റെ നീക്കം ഭരണഘടന വിരുദ്ധവും ദേവസ്വം ബോർഡിൻ്റെ ചുമതലകൾക്ക് വിരുദ്ധവുമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഫയലിൽ സ്വീകരിച്ച കോടതി ദേവസ്വം ബെഞ്ച് മുമ്പാകെയുള്ള ഹർജിക്കൊപ്പം പരിഗണിക്കാനായി സെപ്റ്റംബർ ഒമ്പതിലേക്ക് മാറ്റി.
SUMMARY: Why a global Ayyappa Sangam, is it necessary to make Sabarimala a global pilgrimage center?; High Court questions

NEWS DESK

Recent Posts

സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവെച്ച് കെ കവിത

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു…

32 minutes ago

ഛത്തീസ്ഗഡിൽ ഡാം തകർന്ന് മിന്നൽ പ്രളയം; 4പേർ മരിച്ചു, 3 പേരെ കാണാതായി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിക്കുകയും…

42 minutes ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ചന്ത ഉദ്‌ഘാടനം ചെയ്തു.…

51 minutes ago

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്‌ പൂക്കളമത്സരം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ഓണാരവം 2025 ന്റെ ഭാഗമായി നടത്തുന്ന പൂക്കളമത്സരം തിരുവോണ നാളിൽ നടക്കും.…

55 minutes ago

മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണാഘോഷം

ബെംഗളൂരു: മൈസൂരു ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസില്‍ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെറിറ്റേജ് സിറ്റി ഗ്രൂപ്പ് ഓഫ്…

1 hour ago

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ

കോയമ്പത്തൂർ: നിയമലംഘനങ്ങളുടെ പേരിൽ നിരവധിതവണ നടപടികൾ നേരിട്ട റോബിൻ ബസ് അധികൃതർ വീണ്ടും പിടിച്ചെടുത്തു. തമിഴ്നാട് ആര്‍ടിഒ ആണ് ഇത്തവണ…

2 hours ago