Categories: KERALATOP NEWS

കേരളത്തിൽ അഞ്ച് ദിവസത്തേക്ക് വ്യാപക മഴ; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:  അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണ് സാദ്ധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും.

കേരള തീരത്തും തമിഴ്നാട് തീരത്തും 11-07-2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
<BR>
TAGS : RAIN UPDATES | KERALA
SUMMARY : Widespread rain in Kerala for five days. Warning issued

Savre Digital

Recent Posts

മലയാളി കോളേജ് അധ്യാപകനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി കോളേജ് അധ്യാപകനെ ഹംപിക്ക് സമീപമുള്ള ഹൊസപ്പേട്ടില്‍ കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗുജറാത്തിൽ കോളേജ് അധ്യാപകനായ തിരുവനന്തപുരം ശ്രീകാര്യം…

7 minutes ago

‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം ഇന്ന്

ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ പുതിയ കഥാ സമാഹാരമായ 'ഗോഡ്സ് ഓൺ…

1 hour ago

അതിജീവിതകൾക്ക് ഐക്യദാർഢ്യം; ഫ്രീഡം പാർക്കിൽ സമ്മേളനം ഇന്ന്

ബെംഗളൂരു : ഇന്ദിരാനഗർ എൻഎൽഎസ് ലീഗൽ എയ്ഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവമടക്കമുള്ള കേസുകളിലെ അതിജീവിതകൾക്ക്…

1 hour ago

കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…

10 hours ago

നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു,​ സ്കൂൾ തുറക്കുന്ന ജനുവരി 5ന് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…

11 hours ago

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…

11 hours ago