Categories: KERALATOP NEWS

ബുധനാഴ്ച വരെ വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ബുധനാഴ്ച വരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നുണ്ട്.

ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഇടുക്കിയിലും ബുധനാഴ്ചയും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
<BR>
TAGS : RAIN ALERTS
SUMMARY : Widespread rain likely through Wednesday. Yellow alert today in 6 districts

Savre Digital

Recent Posts

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടക്കും. കർണാടക…

20 minutes ago

മെട്രോ ട്രെയിനിന് മുന്നില്‍ചാടി യുവാവ് ജീവനൊടുക്കി; സംഭവം കെങ്കേരി സ്റ്റേഷനില്‍, സര്‍വീസ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ കെങ്കേരി സ്റ്റേഷനില്‍ യുവാവ് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി. വിജയപുര ദേവരഹിപ്പരഗി സ്വദേശി ശാന്തഗൗഡ…

51 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 6ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം,…

2 hours ago

ബൈക്ക് കുഴിയില്‍ വീണ് അപകടം: യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് കുഴിയില്‍ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കില്‍…

2 hours ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം 7 ന്

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം 7 ന് രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര…

2 hours ago

റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം; എട്ട് ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടു

ഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന…

3 hours ago