KERALA

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസറഗോഡ്  ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മെയ് രണ്ട് വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

അതേസമയം വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ വേനൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതേസമയം, വടക്കൻ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നുണ്ട്. പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ താപനില 39.3 ഡിഗ്രി സെൽഷ്യസ് ആണ്. കോഴിക്കോട് ജില്ലയിലും ഉയർന്ന താപനിലയായ 37. 9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 12 ജില്ലകൾക്ക് നൽകിയിരുന്ന യെല്ലോ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
SUMMARY: Widespread summer rains likely in the state: Yellow alert in three districts

NEWS DESK

Recent Posts

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…

3 minutes ago

ഡിജെ പാട്ടിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ ചത്തു; കേസെടുത്ത് പോലീസ്

സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…

42 minutes ago

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശിവാജിനഗർ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്…

1 hour ago

ബെംഗളൂരുവില്‍ വേനല്‍ മഴയില്‍ വ്യാപക നാശം, മരങ്ങൾ കടപുഴകിവീണു, ഗതാഗതക്കുരുക്ക്, ആലിപ്പഴവർഷം; മഴ മൂന്ന് ദിവസം കൂടി തുടരും

ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ…

2 hours ago

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ രണ്ട് മലയാളികളും. ഏറണാകുളം പിറവം രാമമംഗലം സ്വദേശികളായ…

11 hours ago

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ മേയ് ഒന്നുമുതൽ

ന്യൂഡല്‍ഹി:  പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ…

12 hours ago