ഭാര്യ വളർത്തുമൃഗം അല്ല, അവർക്കും അവകാശമുണ്ട്: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭർത്താവ് ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്നും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നും സുപ്രീംകോടതി. ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന ഇടപെടൽ. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഈ കേസിൽ പട്‌ന ഹൈക്കോടതിയും പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഗാർഹിക പീഡനക്കേസിൽ പ്രതിയായ ബിഹാർ സ്വദേശി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. മദ്യലഹരിയിലായിരുന്ന പ്രതി തന്റെ ഭാര്യയെ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വടികൊണ്ടും കല്ലുകൊണ്ടും ഇയാൾ ഭാര്യയെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. മൂന്ന് വിവാഹം കഴിച്ച ഈ വ്യക്തിയുടെ ക്രൂരത കാരണം ആദ്യ രണ്ട് ഭാര്യമാരും ഇയാളെ ഉപേക്ഷിച്ചു പോയവരാണെന്നും നിരീക്ഷിച്ച കോടതി ഭാര്യയ്ക്ക് അഭിമാനത്തോടും അന്തസോടും കൂടി ജീവിക്കാനുള്ള എല്ലാ അവകാശമുണ്ടെന്നും അത് ഭർത്താവ് മനസ്സിലാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ച കോടതി പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ തയ്യാറായില്ല. എന്തിനാണ് ഭാര്യയെ ക്രൂരമായി മർദിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. പ്രതി ഉടൻ തന്നെ കീഴടങ്ങണമെന്നും പിന്നീട് ജാമ്യത്തിനായി ശ്രമിക്കാമെന്നും കോട‌തി പറഞ്ഞു.
SUMMARY: Wife is not a pet, she also has rights: Supreme Court

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കോട്ടയം: എരുമേലിയിൽ പാറമടക്കുളത്തിൽ മുങ്ങി രണ്ട് വിദ്യാർഥികൾ മരിച്ചു. കൊടുത്തോട്ടം സ്വദേശികളായ...

കല ‘ഓണോത്സവം’ ഒക്ടോബർ 4-ന്; സ്വാഗതസംഘം രൂപവത്കരിച്ചു 

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ഓണോത്സവം- കല സാന്ത്വനം ഒക്ടോബർ 4-ന്...

വെനസ്വേല ഭൂചലനം: അര്‍ജന്റീന ഫുട്‌ബോളറുടെ ഭാര്യയും മക്കളും മരിച്ചു

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ടഭൂകമ്പത്തിൽ അർജന്റീനിയൻ ഫുട്ബാൾ താരത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു....

റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും താഴേക്ക് വീണ് കോളേജ് അധ്യാപകന് പരുക്ക്

ബെംഗളൂരു: റീല്‍സ് ചിത്രീകരണത്തിനിടെ കുന്നില്‍ നിന്നും വീണ് കോളേജ് അധ്യാപകന് പരുക്കേറ്റു.തുമകുരുവിലെ...

ഉഡുപ്പി ജില്ലാ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

ബെംഗളൂരു: ഉഡുപ്പി ജില്ലാ കോടതിക്ക് ഇമെയിൽ വഴി വീണ്ടും വ്യാജ ബോംബ്...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഡ്വ. എ. സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ, ഗീനാ കുമാരിയെ മാറ്റി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി...

ഒരാൾക്ക് കൂടി ഷിഗെല്ല; രോ​ഗം സ്ഥീരീകരിച്ചത് കൊല്ലം ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം...

സൗദിയില്‍ അരാംകോ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 14 പേര്‍ മരിച്ചു

സൗദി: സൗദി അറേബ്യൻ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ്...

Related Articles

Popular Categories