LATEST NEWS

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം ഉണ്ടായത്. മരിച്ചവർ അസലാ (52)യും ഹേമശ്രീ (2½)യുമാണ്. പുലർച്ചെ വീടിനോട് ചേർന്ന് എത്തിയ രണ്ട് കാട്ടാനകള്‍ ജനല്‍ തകർക്കുന്നതറിഞ്ഞ മുത്തശ്ശി, കൊച്ചുമകളെ കയ്യിലെടുത്ത് വീടിനുള്ളില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

എന്നാല്‍ വീടിന്റെ മുൻവശത്ത് നില്‍ക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിച്ചു. കാട്ടാനയുടെ ആക്രമണം അത്രയും വേഗത്തിലും ഭീകരമായും ആയതിനാല്‍ കുഞ്ഞ് സ്ഥലത്തുവെച്ച്‌ തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അസലയെ നാട്ടുകാർ വാല്‍പ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വാല്‍പ്പാറ സർക്കാർ ആശുപത്രിയിലേക്കാണ് മാറ്റിയത്.

SUMMARY: Wild elephant attack in Valpara; Grandmother and two-and-a-half-year-old girl killed

NEWS BUREAU

Recent Posts

ചെങ്ങന്നൂരിൽ കോളേജ് ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; വർക്ക്ഷോപ്പ് ജീവനക്കാരക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി മാമ്മൂട്‌ കട്ടച്ചിറവെളിയിൽ കുഞ്ഞുമോനാ (60)ണ്‌ മരിച്ചത്‌. എഞ്ചിനീയറിങ്…

5 hours ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ലൈംഗിക പീഡന പരാതി: യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യാ​ണ്…

6 hours ago

‘ബസ് ഇടിപ്പിക്കും, ആരും രക്ഷപ്പെടില്ല’; കോഴിക്കോട് – ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് നേരെ മദ്യപിച്ച് ലക്കുകെട്ട ഡ്രൈവറുടെ ഭീഷണി

ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ…

7 hours ago

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഉഡുപ്പിയില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ…

7 hours ago

‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം (ഡീപ് ഡിപ്രഷൻ) ‘ഡിറ്റ്…

7 hours ago

പരാതിക്ക് പിന്നാലെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടച്ചു, ഫോ​ൺ സ്വി​ച്ച് ഓ​ഫ്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട്‌ പരാതി…

7 hours ago