ബെംഗളൂരു : കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റു. മടിക്കേരി പൊന്നംപേട്ടയിലാണ് സംഭവം. മുഹമ്മദ് ഫൈസാൻ, സഹോദരൻ അബുർ ഉവൈസ് എന്നിവരെയാണ് ഹാളിഗട്ടിൽവെച്ച് കാട്ടാന ആക്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കവേയാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ മടിക്കേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാനയെ ജനവാസമേഖലയിൽനിന്ന് തുരത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വനംവകുപ്പ് അധികൃതരോട് വീരാജ്‌പേട്ട എം.എൽ.എ. എ.എസ്. പൊന്നണ്ണ ആവശ്യപ്പെട്ടു.
<BR>
TAGS : ELEPHANT ATTACK | MADIKKERI
SUMMARY : Wild elephant attack; siblings seriously injured
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…