KARNATAKA

കാട്ടാന ആക്രമണം; രണ്ട് തോട്ടംതൊഴിലാളികൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് തോട്ടംതൊഴിലാളികൾക്ക് പരിക്കേറ്റു.സിദ്ധാപുരയ്ക്കടുത്തുള്ള കരടിഗോട് ഗ്രാമത്തിൽ ശനിയാഴ്ച രാവിലെ തോട്ടത്തിലേക്ക്‌ പോയ 15 തൊഴിലാളികളെ കൊമ്പനാന ആക്രമിക്കുകയായിരുന്നു.ഇവരില്‍ ചിലര്‍ തൊഴിലാളികളും ഓടിരക്ഷപ്പെട്ടെങ്കിലും ബാഗൽകോട്ട് സ്വദേശിയായ പരമാനന്ദയ്ക്കും (30) രഘുവിനും ആനയുടെ ആക്രമണത്തിൽ പരുക്കേൽക്കുകയായിരുന്നു. ഇരുവരെയും ചികിത്സയ്ക്കായി മടിക്കേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിരാജ്‌പേട്ട റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവറാമും ജീവനക്കാരും സംഭവ സ്ഥലം സന്ദർശിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആനയുടെ ആക്രമണത്തിൽ തൊഴിലാളിയായ പുരുഷോത്തം കൊല്ലപ്പെട്ടിരുന്നു.
SUMMARY: Wild elephant attack; Two plantation workers seriously injured

.

NEWS DESK

Recent Posts

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു; ഒരു മരണം, 18 പേർക്ക് പരുക്ക്

മുംബൈ: മുംബൈയിലെ ദഹിസാറിൽ 24 നില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 18 ഓളം പേർക്ക് പരുക്കേറ്റു. മുംബൈയുടെ…

7 hours ago

മഞ്ജു വാര്യര്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം: സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

മുംബൈ: നടി മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയില്‍ നിന്നും മടങ്ങിയെത്തും…

7 hours ago

വീണ്ടും മഴ ശക്തമാകുന്നു, സംസ്ഥാനത്ത് മറ്റന്നാള്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

8 hours ago

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത മൂന്ന് ശതമാനം വർധിക്കും

ന്യൂഡൽഹി: ​ദീപാവലിയോടനുബന്ധിച്ച് 1.2 കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) വീണ്ടും…

8 hours ago

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു, ദിവസ വേതനം 522 രൂപ

ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു.…

9 hours ago

തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് ഉപയോഗിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശ നല്‍കി കർണാടക സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങള്‍ക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്താന്‍ മുഖ്യമന്ത്രി…

9 hours ago