കൊച്ചി: പെരുമ്പാവൂര്‍ മേയ്ക്കപ്പാലയില്‍ കാട്ടാന ആക്രമണം. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് പ്രദേശവാസിയായ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 17 കാട്ടാനകളാണ് കൂട്ടത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബൈക്ക് ഉപക്ഷേിച്ച് ഇയാള്‍ ഓടി മാറിയതോടെയാണ് രക്ഷപ്പെട്ടത്. കാട്ടാനകള്‍ ബൈക്ക് പൂര്‍ണമായും തകര്‍ത്തു.
അതിനിടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാന സമീപത്തുണ്ടായിരുന്ന കിണറ്റില്‍ വീണു. ഇതോടെ കാട്ടാനക്കൂട്ടം മേഖലയില്‍ തുടർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. തുടർന്ന് വനംവകുപ്പ് എത്തി കിണർ ഇടിച്ചാണ് കുട്ടിയാനയെ പുറത്തെത്തിച്ചത്. കുട്ടിയാനയെ പുറത്തെത്തിച്ച ശേഷം കാട്ടാനകളെ വനംവകുപ്പ് കാടുകയറ്റി വിട്ടു.
വനംവകുപ്പിന്റെ ജീപ്പിന് നേർക്കും കാട്ടാനകള്‍ ആക്രമിക്കാൻ എത്തി. ഏകദേശം ഒരു മണിക്കൂറോളമാണ് മേയ്ക്കപ്പാലഗ്രാമവാസികളെ കാട്ടാനകള്‍ മുള്‍മുനയില്‍ നിർത്തിയത്. മേഖലയില്‍ നിരവധി തവണ കാട്ടാന ആക്രമണം നടന്നെങ്കിലും വനംവകുപ്പ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
TAGS : LATEST NEWS
SUMMARY : Wild elephant attacks in Perumbavoor; two-wheeler destroyed
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലിന് തുടക്കമിട്ട് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ റൂട്ട് പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: അടുത്ത വർഷം മുതല്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങും. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന്…
കണ്ണൂർ: മട്ടന്നൂർ പാലയോട് വീടിന്റെ വാതില്‍ തകർത്തു അകത്തു കടന്നു പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന പ്രതി…