കണ്ണൂര്‍: ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടി കാട്ടാനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടി പിടികൂടി. ഇരിട്ടി കരിക്കോട്ടക്കരിയിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ആനയിറങ്ങിയത്. പരുക്കേറ്റ ആനയെ വിദഗ്ധ ചികിത്സ നല്‍കാന്‍ ആനിമല്‍ ആംബുലന്‍സെത്തിച്ച് കൊണ്ടുപായി. വയനാട്ടില്‍ നിന്ന് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി മയക്കുവെടിവെച്ച ശേഷം തളച്ചാണ് ആംബുലന്‍സില്‍ കയറ്റിയത്. ആനയുടെ കാലുകള്‍ ബന്ദിച്ചായിരുന്നു ദൗത്യം.
ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് ആനയെ ആനിമൽ ആംബുലൻസിൽ കയറ്റിയത്. ആനയെ വാഹനത്തില്‍ കയറ്റുന്നത് കാണാന്‍ പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.ആനയുടെ പരുക്ക് ഗുരുതരമാണെന്നും ജീവന്‍ നിലനിൽക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വെറ്റിനറി ഡോക്ടര്‍മാരുടെ അഭിപ്രായം
ഇന്ന് പുലർച്ചെയാണ് കരിക്കോട്ടക്കരി മേഖലയിൽ ആനയെ കണ്ടത്. വായിൽ മുറിവ് പറ്റിയ നിലയിലാണ് ആന. പരുക്ക് ഗുരുതരമാണെന്നാണ് കണ്ടെത്തൽ. താടിയെല്ലിന് പരുക്കേറ്റ ആനയ്‌ക്ക് അതുകാരണം ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ വയ്യാത്ത സ്ഥിതിയിലാണ്. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കുട്ടിയാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ എത്തിയത്. കാട്ടാന ഇറങ്ങിയതിനാല്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈന്തുംകരി, എടപ്പുഴ, കൂമന്‍തോട് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
<br>
TAGS : KANNUR NEWS | ELEPHANT ATTACK
SUMMARY : Wild elephant caught in residential area in Kannur. condition critical
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…