എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റില്‍ വീണു. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിന്റെ കിണറ്റിലാണ് ആന വീണത്. അതേസമയം, വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് 15 വയസ് പ്രായമുള്ള ആന വീണതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെയാണ് കാട്ടാന കിണറ്റില്‍ വീണത് നാട്ടുകാര്‍ കണ്ടത്. നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്. നേരത്തെയും ഈ ഭാഗത്ത് അക്രമകാരിയായ കാട്ടാന കിണറ്റില്‍ വീണിരുന്നു. ഇതിനെ പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു.
പിടികൂടാമെന്ന് ഉറപ്പ് നല്‍കി നാട്ടുകാരെയെല്ലാം മാറ്റി നിര്‍ത്തിയാണ് അന്ന് കാട്ടാനയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ കാട്ടാനയെ പിടികൂടി മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തവണ അത്തരത്തിലുള്ള ഉറപ്പുകള്‍ ആവശ്യമില്ലെന്നും ശക്തമായ പരിഹാരം വേണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
SUMMARY: Wild elephant falls into well in Kothamangalam
തൃശ്ശൂര്‍: പാലിയേക്കര ടോൾ പിരിവില്‍ നിര്‍ണായകമായ ഉത്തരവുമായി ഹൈക്കോടതി. ഉപാധികളോടെ ടോൾ പിരിക്കാം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. യാത്രക്കാരുടെ സുരക്ഷ…
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ പോലീസിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. പേരാമ്പ്ര ബ്ലോക്ക്…
ചണ്ഡീഗഡ്: അഴിമതി കേസിൽ പഞ്ചാബിലെ റോപ്പർ റേഞ്ച് ഡിഐജി ആയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. 2009…
ബെംഗളൂരു: ഡോംളൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 26ന് ഇന്ദിരനഗർ എൻ.ഡി.കെ. കല്യാണ മന്ദിരത്തിൽ നടക്കും. രാവിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് പിടിതരാതെ ഓടി സ്വർണവില. 2440 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുത്തനെ വർധിച്ചത്. 97360 രൂപയാണ്…
തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിവിധ ട്രെയിനുകൾക്ക് താൽക്കാലികമായി അധിക കോച്ച് അനുവദിച്ചു. സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുന്നതിന് പകരമായാണ് ഒരു…