പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു. ആളുകള്‍ സഞ്ചരിക്കുന്ന പാതയിലേക്കും ആന എത്താൻ ശ്രമിച്ചതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന തീർത്ഥാടകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു.
പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.
തുടർന്ന് വനംവകുപ്പും പോലീസും ചേർന്ന് കാട്ടാനയെ വിരട്ടി കാട്ടിലേക്ക് തിരിച്ചയച്ചു. കാട്ടാന തകർത്ത സംരക്ഷണ വേലി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും പാണ്ടിത്താവള പ്രദേശത്ത് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് തീർത്ഥാടകർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ആശങ്കയും സൃഷ്ടിക്കുകയാണ്. വന്യമൃഗ ശല്യം നിയന്ത്രിക്കാൻ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണ് എന്ന ആവശ്യം ശക്തമാകുകയാണ്.
SUMMARY: Wild elephant on the pilgrimage path near the shrine
തിരുവനന്തപുരം: വാളയാർ ആള്‍ക്കൂട്ട കൊലപാത്തകത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…
പറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം നേതാവ് പി.കെ ശ്രീമതിയുടെ ബാഗും ഫോണും മോഷണംപോയി. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായി കൊല്‍ക്കത്തയില്‍ നിന്ന്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എസ്.ശബരീനാഥന്‍ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും…
മലപ്പുറം: മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവി രുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി.…
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…