ജറുസലേമിന് സമീപം എസ്താവോൾ വനത്തിൽ കാട്ടുതീ പടരുന്നു; ആളുകളെ ഒഴിപ്പിച്ചു

ജറുസലേമിന് സമീപം എസ്താവോൾ വനത്തിൽ ബുധനാഴ്ച ഉണ്ടായ വന്‍ കാട്ടുതീയെ തുടര്‍ന്ന് പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും  ചെയ്തു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് തലസ്ഥാന നഗരത്തിന്റെ പടിഞ്ഞാറുള്ള ഈ കുന്നുകളിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത്.

ജറുസലേം കുന്നുകളിൽ അഞ്ച് സ്ഥലങ്ങളിലെങ്കിലും തീ പടരുന്നതായാണ് അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മെസിലാത്ത് സിയോണിനും നെവ് ഷാലോമിനും സമീപമുള്ള എസ്താവോൾ വനത്തിലാണ് കട്ടുതീ വന്‍ നാശം വിതച്ചത്. ഉഷ്ണതരംഗവും കനത്ത കാറ്റും കാരണം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.

ലാട്രൂൺ ഇന്റർചേഞ്ച്, ലാട്രൂൺ കുന്ന്, ബെയ്റ്റ് ഷെമെഷിനടുത്തുള്ള മോഷവ് മെസിലാത്ത് സിയോൺ, കാനഡ പാർക്ക് എന്നിവിടങ്ങളിലും കാട്ടുതീപടര്‍ന്നു. ഇവിടങ്ങളില്‍ നിന്നും ഒട്ടേറെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

കാട്ടുതീ പടർന്നതിനെ തുടർന്ന് തെൽ അവീവിനും ജെറുസലേമിനും ഇടയിലുള്ള പ്രധാനപ്പെട്ട ഹൈവേ ആയ റൂട്ട് 1 അടച്ചു. സമീപത്തുള്ള 3, 65, 70, 85 റൂട്ടുകളും അടച്ചിട്ടുണ്ട്. ജറുസലേമിന് തെൽ അവീവിനും ഇടയിലുള്ള ട്രെയിൻ സർവീസും നിർത്തിവെച്ചിട്ടുണ്ട്.
<BR>
TAGS : WILDFIRE | JERUSALEM
SUMMARY : Wildfire spreads in Eshtaol forest near Jerusalem; people evacuated

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലക്ഷ്മി പ്രിയയ്ക്ക് തിരിച്ചടി; അൻസിബയുടെ പരാതിയില്‍ കേസെടുക്കാൻ നിര്‍ദേശിച്ച്‌ കോടതി

കൊച്ചി: അൻസിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്ക്കെതിരേ കേസെടുക്കാൻ കോടതി നിർദേശം. വ്യാജ...

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചയാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച പാലക്കാട്...

പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ച സംഭവം: പെണ്‍കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അവ്യക്തത. ലൈംഗിക അതിക്രമത്തിന്...

റഷ്യയിലെ കൂറ്റൻ ഓയില്‍ ടെര്‍മിനലിന് നേരേ യുക്രൈൻ ആക്രമണം

റഷ്യ: റഷ്യയിലെ പ്രധാന ഓയില്‍ ടെര്‍മിനലിന് നേരേ യുക്രൈന്റെ ആക്രമണം. സെയ്ന്റ്...

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ബെംഗളൂരു: മഹാരാഷ്ട്രയിൽനിന്നു പയ്യന്നൂരിലേക്കു കാറിൽ വരികയായിരുന്ന മലയാളി ജ്വല്ലറി ഉടമയെയും കുടുംബത്തെയും...

മോഹൻലാലിന്‍റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

കൊച്ചി: ഏറെക്കാലമായി നിയമക്കുരുക്കിലായിരുന്ന ആനക്കൊമ്പ് കേസില്‍ നടൻ മോഹൻലാല്‍ വനംവകുപ്പിന് വിവരങ്ങള്‍...

ചാലക്കുടിയിൽ റോഡിന് കുറുകെ കിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു, സഹോദരന് ഗുരുതര പരുക്ക് 

പരിയാരം (തൃശ്ശൂർ): റോഡിന് കുറുകെ ഇലക്ട്രിക് ലൈനിലേക്ക് വീണുകിടന്ന മരത്തിലിടിച്ച് സ്കൂട്ടർ...

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാന്‍...

Related Articles

Popular Categories