ബെംഗളൂരു: കർണാടകയിൽ നിന്ന് കാവേരി നദീജലം ലഭിക്കുന്നതിന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ നിയമസഭാ കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ അറിയിച്ചു. കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പ്രതിദിനം ഒരു ടിഎംസി അടി വെള്ളം വിട്ടുകൊടുക്കാൻ വിസമ്മതിച്ച കർണാടക സർക്കാരിനെതിരെ യോഗത്തിൽ ശക്തമായി പ്രതിഷേധം ഉയർന്നതായും അദ്ദേഹം പറഞ്ഞു.
കാവേരി ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകൾ പാലിച്ച് കാവേരി ജലം വിട്ടുനൽകാൻ കർണാടകയോട് നിർദേശിക്കണമെന്ന് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയോട് ആവശ്യപ്പെട്ടുള്ള മറ്റൊരു പ്രമേയവും യോഗത്തിൽ പാസാക്കി. ജൂലൈ 15 വരെ കർണാടകയിലെ നാല് പ്രധാന അണക്കെട്ടുകളിലെ മൊത്തം സംഭരണം 75.586 ടിഎംസി അടിയാണെങ്കിൽ തമിഴ്‌നാട്ടിലെ മേട്ടൂർ റിസർവോയറിലെ ജലനിരപ്പ് 13.808 ടിഎംസി അടി മാത്രമാണെന്നാണ് തമിഴ്നാടിന്റെ വാദം.
കൂടാതെ കാലാവസ്ഥ പ്രവചനമനുസരിച്ച കർണാടകയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (സിഡബ്ല്യുആർസി) നിർദ്ദേശപ്രകാരം വെള്ളം വിട്ടുനൽകാൻ കർണാടക വിസമ്മതിക്കുന്നത് തമിഴ്‌നാട്ടിലെ കർഷകരോടുള്ള വഞ്ചനയാണെന്നും നേരത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു.
TAGS: KARNATAKA | CAUVERY WATER
SUMMARY: Will approach supreme court in cauvery water issue, says tn cm stalin
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…