Categories: KARNATAKATOP NEWS

സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്തും

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലും സുരക്ഷ പരിശോധന നടത്താൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ നടൻ ദർശന് വിഐപി പരിഗണന നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും സുരക്ഷ അവലോകനം ചെയ്യുമെന്നും പുതിയ പരിഷ്‌കാരങ്ങൾ ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജയിലുകളിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്യാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടീമുകൾ രൂപീകരിക്കും. ഈ ടീമുകൾ ജയിലുകളിലെ ക്രമക്കേടുകളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുകയും പുതിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു.

നിയമ-പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ 2020-ൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായിരിക്കെ നിരവധി ജയിലുകൾ സന്ദർശിക്കുകയും ജയിൽ പരിഷ്കരണങ്ങളെക്കുറിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട്‌ പുനപരിശോധിക്കും. റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജയിലുകളിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | PRISON
SUMMARY: Security at all prisons in the Karnataka to be reviewed

Savre Digital

Recent Posts

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; ഒഴിവാക്കിയവരെ കണ്ടെത്താൻ സർക്കാർ, ഹെൽപ് ഡെസ്‌കുകൾ തുടങ്ങും

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…

6 hours ago

ശബരിമലയിൽ ​റെക്കോഡ് വരുമാനം

പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…

6 hours ago

കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…

6 hours ago

നെലമംഗലയിൽ വാഹനാപകടം; ടെക്കിയും പിതാവും മരിച്ചു, നാല് പേർക്ക് പരുക്ക്

ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ  റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…

6 hours ago

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ട; യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യ എ​സ്.​ഗീ​ത​യും പ​ത്ത​നം​തി​ട്ട…

7 hours ago

മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനം; മരണം മൂന്നായി

ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…

7 hours ago