ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ജയിലില്‍ നിന്നിറങ്ങിയതിന് പിന്നാലെ നടത്തിയ പാര്‍ട്ടി യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ പാർടിയിലെ ഒരാൾ മുഖ്യമന്ത്രിയായി തുടരുമെന്നും എംഎൽഎമാർ യോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കെജ്രിവാൾ പറഞ്ഞു. മനീഷ് സിസോദിയ മുഖ്യമന്ത്രിയാവില്ല എന്നും അദ്ദേഹം അറിയിച്ചു.
‘വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ല. ഇത്രയും നാൾ ആ സ്ഥാനത്ത് ഇരുന്നത് ഭരണഘടനയെ സംരക്ഷിക്കാനാണ്. ഒരോ വീടുകളിലും പോയി ജനങ്ങളുടെ അഭിപ്രായം തേടും’- അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ജയിൽ മോചിതനായതിന് ശേഷം ആദ്യമായി പാർടി ആസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.
അഞ്ച് മാസം കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. നവംബർ മാസം തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിക്ക് ധെെര്യമുണ്ടോയെന്ന് ഡൽഹി മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.
<br>
TAGS : ARAVIND KEJIRIWAL
SUMMARY : Will resign as Chief Minister within two days’: Arvind Kejriwal
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…