തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചർച്ച നടന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുന്നണി മാറുമെന്നത് രാഷ്ട്രീയ ഗോസിപ്പുകള് മാത്രമാണ്. രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങള് കൃത്യമായി സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച അറിയിക്കാമെന്നാണു പറഞ്ഞിരിക്കുന്നത്. സിപിഐയുമായുള്ള ചര്ച്ചകളെ സംബന്ധിച്ച് അറിയില്ല. ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്ഗ്രസിനെ യുഡിഎഫില് നിന്ന് പുറത്താക്കിയ ശേഷമെടുത്ത രാഷ്ട്രീയ തീരുമാനമാണ് എല്ഡിഎഫില് ചേരുകയെന്നത്. അതില് ഒരു മാറ്റവും ഇല്ല. തിരഞ്ഞെടുപ്പില് ജയിക്കുന്നത് പല ഘടകങ്ങള് കൊണ്ടാണ്. പരാജയം അംഗീകരിക്കുന്നു. ബിജെപി ഓഫര് വച്ചാതായൊന്നും എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : JOSE K MANI | KERALA CONGRAS M | KERALA | LATEST NEWS
SUMMARY : Will stick with Left Front, won’t change depending on wins and losses: Jose K Mani
ബെംഗളൂരു: സംസ്കാര വിമര്ശനവീഥികളിലൂടെ മുക്കാല് നൂറ്റാണ്ട് കാലം ഏകനായി സഞ്ചരിച്ച എം.കെ.സാനു മാഷ് മലയാളിയുടെ നൈതികത ധാര്മ്മികത, സമഭാവന, പുരോഗമന…
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. നിലമ്പൂര് മുന്…
ഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഡല്ഹിയിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ജൂലൈ 21-ന് ആരോഗ്യപരമായ കാരണങ്ങള് ചൂണ്ടിക്കാട്ടി…
ബെംഗളൂരു: മനുഷ്യൻ മനുഷ്യന്റെ മനസ്സുകളെ തുറന്നിടുകയും വിശാലമായ ഒരു ലോകത്ത് കടക്കുകയും ചെയ്യുമ്പോഴാണ് മാനവികത സംഭവിക്കുന്നതെന്ന് നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ്…
തിരുവനന്തപുരം: പൂജാ അവധിക്ക് തിരുവനന്തപുരത്ത് നിന്ന് സ്പെഷ്യല് ട്രെയിൻ പ്രഖ്യാപിച്ച് റെയില്വേ. തിരുവനന്തപുരം നോർത്ത് - സാന്ത്രാഗാച്ചി - തിരുവനന്തപുരം…
ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച നോര്ക്ക ബോധവല്ക്കരണ പരിപാടിയെ തുടര്ന്ന് സമാഹരിച്ച എന്.ആര്.കെ ഐ.ഡി കാര്ഡ്, നോര്ക്ക പ്രവാസിരക്ഷാ…