Categories: KARNATAKATOP NEWS

മുഡ; ഹൈക്കോടതി വിധിയില്‍ നിയമവിദഗ്‌ധരുമായി കൂടിയാലോചന നടത്തുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ ഹർജി തള്ളിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപ്രകാരം അത്തരമൊരു അന്വേഷണം അനുവദിക്കുമോ എന്ന് നിയമവിദഗ്‌ധരുമായി ആലോചിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും കേസിൽ ഏത് അന്വേഷണവും നേരിടാൻ തനിക്ക് മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഡിഎസിന്‍റെയും ബിജെപിയുടെയും പ്രതികാര രാഷ്‌ട്രീയത്തിനെതിരായ പോരാട്ടം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കേസിൽ സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഡ കേസിൽ തനിക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണർ അനുമതി നൽകിയത് ചോദ്യം ചെയ്‌ത് സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.

സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരു അർബൻ ഡെവലപ്‌മെന്‍റെ അതോറിറ്റി (മുഡ) അനധികൃകമായി ഭൂമി നല്‍കിയെന്ന് കാട്ടിയാണ് ഗവർണർ താവർചന്ദ് ഗെലോട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതിനെതിരെയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്. പെറ്റീഷനില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

TAGS: MUDA SCAM | SIDDARAMIAH
SUMMARY: Will take legal advice on hc proceedings in muda scam

Savre Digital

Recent Posts

പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…

19 minutes ago

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…

1 hour ago

ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയില്‍

ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…

2 hours ago

സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സിന് തീപിടിച്ച്‌ അപകടം; നാല്പത് ഇന്ത്യക്കാര്‍ മരിച്ചു

മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ കത്തി…

3 hours ago

രാജസ്ഥാനിലും ബിഎല്‍ഒ ആത്മഹത്യ ചെയ്തു

ജയ്പൂർ: രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…

3 hours ago

കുരങ്ങിന്റെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്

ബെംഗളൂരു: കുരങ്ങിന്റെ ആക്രമണത്തില്‍ കാപ്പിത്തോട്ടം തൊഴിലാളിയായ യുവതിക്ക് പരുക്ക്. ചിക്കമഗളൂരു താലൂക്കിലെ ശാന്തവേരി ഗ്രാമത്തിലെ പൂജ എന്ന യുവതിക്കാണ് പരുക്കേറ്റത്.…

3 hours ago