പെരുമ്പാവൂർ: കംപ്രസർ ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റടിച്ചതിനെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളിയായ യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെയാണ് പെരുമ്പാവൂർ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരുക്കേറ്റ ഒഡീഷ കണ്ടമാൽ സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കുറുപ്പംപടി കോട്ടച്ചിറയിലുള്ള സ്വകാര്യ പ്ലൈവുഡ് കമ്പനിയിലാണ് സംഭവം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവും പ്രതികളും ഈ കമ്പനിയിലെ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ ശേഷം കംപ്രസ്സർ ഉപയോഗിച്ച് ഇവർ പരസ്പരം ദേഹത്ത് പൊടി കളയുകയായിരുന്നു. ഇതിനിടെ പ്രതികൾ കംപ്രസർ ഉപയോഗിച്ച് യുവാവിന്റെ മലദ്വാരത്തിലൂടെ കാറ്റടിച്ചു. അമിതമായ വായു സമ്മർദ്ദം മൂലം യുവാവിൻ്റെ കുടലിന് മുറിവ് സംഭവിച്ചിട്ടുണ്ട്. മരണംവരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യത്തിന് കേസെടുത്താണ് പ്രതികളെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
SUMMARY: wind through the anus with a compressor; Foreign worker in critical condition, two arrested
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…