LATEST NEWS

അമ്മ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം, പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം: ശ്വേത മേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും അപ്പീൽ പോകണമെന്നുമാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേത പറഞ്ഞു.

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​മ്മ​യി​ൽ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും ശ്വേ​ത പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ അമ്മ പ്ര​തി​ക​രി​ക്കാ​ൻ വൈ​കി​യെ​ന്ന ബാ​ബു​രാ​ജി​ന്‍റെ വി​മ​ർ​ശ​ന​ത്തെ പ​റ്റി​യു​ള്ള ചോ​ദ്യ​ത്തി​നും ശ്വേ​ത മ​റു​പ​ടി പ​റ​ഞ്ഞു. അ​ത് ബാ​ബു​രാ​ജി​ന്‍റെ മാ​ത്രം അ​ഭി​പ്രാ​യ​മാ​ണെ​ന്നും സം​ഘ​ട​നാ​കാ​ര്യ​ങ്ങ​ൾ അ​റി​യാ​ത്ത​യാ​ള​ല്ല ബാ​ബു​രാ​ജ് എ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം ആറു പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. എ​ല്ലാ പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ത​ട​വും 50,000 പി​ഴ​യു​മാ​ണ് ല​ഭി​ച്ച​ത്. ഒ​ന്നാം പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ണ്ട് ല​ക്ഷ​ത്തി​എ​ഴു​പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​യു​ണ്ട്. കേ​സി​ല്‍ പ​രി​പൂ​ര്‍​ണ നീ​തി കി​ട്ടി​യി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ശി​ക്ഷാ​വി​ധി​യെ​ന്നു​മാ​ണ് കേ​സി​ലെ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. അ​ജ​കു​മാ​ർ പ​റ​ഞ്ഞ​ത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ഹണി എം വർഗീസാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ലൈംഗിക കുറ്റകൃത്യത്തിന്‌ ക്വട്ടേഷൻ നൽകിയതിന്‌ രാജ്യത്ത്‌ ആദ്യമായി രജിസ്റ്റർ ചെയ്‌ത കേസാണിത്‌. ആറുപ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം.

ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ എസ്‌ സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജേഷ്‌, എച്ച്‌ സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ തിങ്കളാഴ്‌ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന്‌ കണ്ടെത്തിയിരുന്നു. എല്ലാവര്‍ക്കും 20 വര്‍ഷമാണ് കഠിനതടവ്.
SUMMARY: With the mother surviving, the punishment received by the accused is not enough, my personal opinion is that they should appeal: Shweta Menon

NEWS DESK

Recent Posts

‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’; കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 21ന്

ബെംഗളൂരു: 'കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും' എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന്…

9 minutes ago

കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി മലയാളി മാധ്യമ പ്രവർത്തകൻ പി ആര്‍ രമേശ് നിയമിതനായി

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…

40 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണൽ, ഫലം രാവിലെ 8 മുതൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…

49 minutes ago

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…

1 hour ago

ശ്രീനാരായണ സമിതി വാർഷിക പൊതുയോഗം 14ന്

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…

2 hours ago

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡൻ്റ് കേണൽ…

2 hours ago