തിരുവനന്തപുരം∙ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി പിടിയില്‍. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലി (30) ആണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. പൊഴിയൂർ സ്വദേശി ബിബിന്റെ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കഴിഞ്ഞ 27ന് വെളുപ്പിന് ശാലിയും സഹോദരൻ സന്തോഷ് കുമാറും ചേർന്നാണ് കത്തിച്ചത്.
ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് ബിബിനെതിരെ പൊഴിയൂർ സ്റ്റേഷനിൽ കേസുണ്ട്. ഇതിന്റെ വിരോധമാണ് സ്‌കൂട്ടർ കത്തിക്കാൻ കാരണമായതെന്ന് പോലീസ് പറയുന്നു.
പൊഴിയൂർ എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
<br>
TAGS : THIRUVANATHAPURAM | ARRESTED |
SUMMARY : Woman allegedly sets a vehicle ablaze in retaliation for an assault on her mother.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…