തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയ വേളി സ്വദേശിനി ബിന്ദുവിനെ (30) ആണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. വേളി ടൂറിസ്റ്റ് വില്ലേജ് വഴിയാണ് ഇവർ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
വെട്ടുകാട് ബാലനഗറില്‍ നിന്നും വലിയ വേളിയിലേക്ക് പോകാനാണ് ഇവര്‍ ഓട്ടോയില്‍ കയറിയത് എന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബിന്ദുവിന്റെ ഭര്‍ത്താവ് കാര്‍ലോസ് നേരത്തെ കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
SUMMARY: Woman arrested with four kilos of ganja in Thiruvananthapuram
കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…
ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…