LATEST NEWS

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വേങ്ങര കണ്ണമംഗലം ചേറൂർ കാപ്പില്‍ സ്വദേശിനി കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംലയാണ് മരിച്ചത്. 52 വയസായിരുന്നു. മസ്തിഷ്ക ജ്വരം ബാധിച്ചതിനെ തുടർന്ന് ഒന്നരമസക്കാലമായി ചികിത്സയിലായിരുന്നു.

ഇതിനിടെയാണ് മരണം സംഭവിച്ചത്. ജൂലൈ ഏഴിന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടർന്നാണ് റംലക്ക് ചികിത്സ ആരംഭിക്കുന്നത്. എന്നാല്‍ രോഗം ഭേദമാവാതെയായതോടെ ഓഗസ്റ്റ് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ഓഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ രോഗാവസ്ഥ വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ചികിത്സ നല്‍കി. പിന്നീട് ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവില്‍ നിന്ന് വാർഡിലേക്ക് മാറ്റി. എന്നാല്‍, ഓഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളായി. പിന്നാലെ ഇന്ന് പുലർച്ചെ മരിക്കുകയുമായിരുന്നു.

SUMMARY: Woman dies after being treated for amoebic encephalitis

NEWS BUREAU

Recent Posts

അമിത് ഷായ്‌ക്കെതിരെ വിവാദ പരാമര്‍ശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…

2 hours ago

മൗണ്ട് ഷെപ്പേർഡ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണാഘോഷം

ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…

2 hours ago

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം; കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സ്പിറ്റിയില്‍ നിന്ന്…

3 hours ago

പോപ്പുലർ ഫ്രണ്ടിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി റദ്ദാക്കി എൻഐഎ കോടതി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി എൻഐഎ കോടതി റദ്ദാക്കി.…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് കടമ്പൂർ പാലായിൽ വീട്ടില്‍ നാരായണൻ കുട്ടി (73) ബെംഗളൂരുവില്‍ അന്തരിച്ചു. മാരഗൊണ്ടനഹള്ളി മഞ്ജുനാഥേശ്വര ലേഔട്ട് ഗംഗോത്രി എൻക്ലേവ്…

4 hours ago

ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റു; സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു:​ ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ചു. ടി.സി.എസ് ജീവനക്കാരനും ബന്നാർഘട്ട രംഗനാഥ…

4 hours ago