LATEST NEWS

ആലുവയില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം; യുവാവിന് പരുക്ക്

ആലുവ: പുളിഞ്ചോട് കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 26കാരി മരിച്ചു. ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘയാണ് (26) മരിച്ചത്. അപകടത്തില്‍ ബന്ധുവും സുഹൃത്തുമായ പോട്ട വടുതല വീട്ടില്‍ ജിഷ്ണുവിനെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹിതരാകാൻ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാള്‍ സന്ദർശിക്കാനായി ചാലക്കുടിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയില്‍ വെച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗം ജീവനക്കാരിയായിരുന്നു. പരുക്കേറ്റ ജിഷ്ണു ഇരിങ്ങാലക്കുടയില്‍ സ്വന്തമായി ബൈക്ക് ആക്സസറീസ് ഷോപ്പ് നടത്തിവരികയാണ്.

SUMMARY: Woman dies after losing control of bike and falling in Aluva; youth injured

NEWS BUREAU

Recent Posts

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…

42 minutes ago

ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണം; സ്‌പോട്ട് ബുക്കിംങ് എണ്ണം കുറച്ചു

കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…

58 minutes ago

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാന്‍ സ്‌കൂട്ടറിലിടിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂര്‍ സ്വദേശി വഫ…

2 hours ago

ബാബ സിദ്ദിഖി വധക്കേസ്: മുഖ്യപ്രതി അൻമോല്‍ ബിഷ്ണോയിയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു

ഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോല്‍…

2 hours ago

മകളെ ബലാല്‍സംഗം ചെയ്ത കേസില്‍ പിതാവിന് 178 വര്‍ഷം കഠിന തടവ്

മലപ്പുറം: അരീക്കോട് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് വിവിധ വകുപ്പുകളിലായി 178 വർഷം കഠിന തടവ്. പതിനൊന്ന് വയസുകാരിയെ…

3 hours ago

സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2…

3 hours ago