LATEST NEWS

വാഹനപകടം; നാലര മാസം അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു

ബെംഗളൂരു: വാഹനപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് നാലര മാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചു. മണി -മൈസൂരു ശേദീയപാതയില്‍ നാലര മാസം മുമ്പ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അപൂര്‍വ ഭട്ട് (30) ആണ് മരിച്ചത്.

അപകടത്തില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന അപൂര്‍വയുടെ പിതാവ് ഈശ്വര്‍ ഭട്ടിനും പരിക്കേറ്റിരുന്നു. അപൂര്‍വയുടെ മകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈശ്വര്‍ ഭട്ടിന് ചികിത്സയിലൂടെ പരിക്ക് ഭേദമായെങ്കിലും അപൂര്‍വ അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. ആശിഷ് ആണ്  അപൂര്‍വയുടെ ഭര്‍ത്താവ്.
SUMMARY: Woman dies in car accident after being unconscious for four and a half months

WEB DESK

Recent Posts

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതില്‍ നടപടി; അഭിഭാഷകനെ പുറത്താക്കി

ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ നടപടി. ബാര്‍ അസോസിയേഷനില്‍ നിന്ന് രാകേഷ് കിഷോറിനെ പുറത്താക്കി.…

15 minutes ago

കണ്ണൂരില്‍ നടുറോഡില്‍ സ്‌ഫോടനം; രണ്ടു വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു

കണ്ണൂര്‍: കണ്ണൂരില്‍ സ്‌ഫോടനം. പാട്യം പത്തായക്കുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. വലിയ ശബ്ദത്തോടെയുള്ള…

1 hour ago

കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്‌ആര്‍ടിസി യാത്ര സൗജന്യം; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

തിരുവനന്തപുരം: കാൻസർ രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും പൊതുഗതാഗത സംവിധാനം സൗജന്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചോദ്യോത്തര…

2 hours ago

ഗാസയിലെ സമാധാന പദ്ധതി; ഇസ്രയേലും ഹമാസും ആദ്യഘട്ടം അംഗീകരിച്ചെന്ന് ട്രംപ്

വാഷിങ്ങ്ടണ്‍: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയില്‍…

3 hours ago

സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് കുതിപ്പില്‍

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച്‌ 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ്…

3 hours ago

പട്ടം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചുകൊന്നു. കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ കേബിള്‍ മുറുക്കി…

3 hours ago