Categories: KERALATOP NEWS

വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജുദ്ദീന് ജാമ്യം

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, മുൻ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതിനാലും പ്രതിയെ കസ്റ്റഡിയില്‍ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതിനാലും ജാമ്യം അനുവദിക്കുകയായിരുന്നു.

ഏപ്രില്‍ അഞ്ചിനാണ് ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ പ്രസവത്തെത്തുടർന്ന് അസ്മ മരിച്ചത്. സംഭവം പോലീസില്‍ അറിയിക്കാതെ മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. സംസ്കാരം തടഞ്ഞ പെരുമ്പാവൂർ പോലീസ്, മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കുമാറ്റി. അശാസ്ത്രീയ പ്രസവമെടുപ്പാണ് അസ്മയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു.

തുടർന്ന് അസ്മയുടെ മാതൃസഹോദരൻ മുഹമ്മദ് കുഞ്ഞ് നല്‍കിയ പരാതിയില്‍ ഏപ്രില്‍ ഏഴിന് സിറാജുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തു. ഇതുവരെ ഇയാള്‍ റിമാൻഡില്‍ കഴിയുകയായിരുന്നു. വീട്ടില്‍ പ്രസവിക്കുന്നത് കുറ്റമല്ലെങ്കിലും ചികിത്സ നല്‍കാത്തതിനാല്‍ അമ്മയ്ക്കോ കുഞ്ഞിനോ അപകടമുണ്ടായാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. അതനുസരിച്ച്‌ കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു സിറാജുദ്ദീനെതിരേ പോലീസ് ചുമത്തിയിരുന്നത്.

വീട്ടുപ്രസവം പോലെയുള്ള ദുരാചാരങ്ങള്‍ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കണമെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജില്ലാ പ്രിൻസിപ്പല്‍ ജഡ്ജ് കെ. സനില്‍കുമാർ ഉത്തരവില്‍ പറഞ്ഞു. കേസിലെ മറ്റു രണ്ടാംപ്രതി അസ്മയുടെ പ്രസവമെടുത്ത ഫാത്തിമ, മൂന്നാം പ്രതി ഫാത്തിമയുടെ മകൻ അബൂബക്കർ സിദ്ദീഖ് എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

TAGS : LATEST NEWS
SUMMARY : Woman dies in home delivery; husband Sirajuddin granted bail

Savre Digital

Recent Posts

ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…

3 minutes ago

ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന്…

35 minutes ago

മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസ്; നിയമവിധേയമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…

54 minutes ago

സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…

2 hours ago

പിഎം ശ്രീ; സിപിഐഎം കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ച് സിപിഐ

തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…

2 hours ago

കനത്ത മഴയും മോശം കാലാവസ്ഥയും; പൊൻമുടി ഇക്കോ ടൂറിസം അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി…

3 hours ago