Categories: LATEST NEWS

പ്രസവത്തിനെത്തിയ യുവതി അണുബാധയേറ്റ് മരിച്ചു; തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപിഴവ് ആരോപണം. പ്രസവത്തിന് എത്തിയ യുവതി മരിച്ചത് ആശുപത്രിയില്‍ നിന്നുള്ള അണുബാധ മൂലമെന്ന് ബന്ധുക്കള്‍. കരിക്കകം സ്വദേശിനി ശിവപ്രിയ(26)യുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് കുടുംബം ആരോപിച്ചു.

പ്രസവ ശേഷം ശിവപ്രിയ ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് പോയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്‌എടിയില്‍ വീണ്ടും അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചയോടു കൂടിയാണ് ശിവപ്രിയ മരിച്ചത്. പ്രസവത്തിനുശേഷം ഡോക്ടര്‍ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയില്‍ നിന്നും ശിവപ്രിയയ്ക്ക് അണുബാധ ബാധിച്ചിരുന്നുവെന്നും ഭര്‍ത്താവ് മനു പറഞ്ഞു.

പിന്നാലെ പനി വന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നോക്കാത്തതുകൊണ്ടാണ് അണുബാധ വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വീട്ടില്‍ വന്നതിനുശേഷം സ്റ്റിച്ച്‌ പൊട്ടിപ്പോയിരുന്നുവെന്നും മനു പറഞ്ഞു. ഇന്ന് രാവിലെ ഹൃദയത്തില്‍ ബ്ലോക്ക് അനുഭവപ്പെട്ടതിന് പിന്നാലെയായിരുന്നു ശിവപ്രിയയുടെ മരണം.

സംഭവത്തില്‍ കൈക്കുഞ്ഞുമായി ബന്ധുക്കള്‍ പ്രതിഷേധിക്കും. എസ്‌എടിയില്‍ കൊണ്ടുവന്നതിനു ശേഷം ഒരു ലക്ഷത്തിലധികം രൂപയോളം ചെലവായെന്നും കുടുംബം പറഞ്ഞു. പ്രസവത്തിനുശേഷം ക്ലീനിങ് ചെയ്യാതെയാണ് സ്റ്റിച്ചിട്ടതെന്നും ഉത്തരവാദികളായ ഡോക്ടര്‍മാരെ പുറത്താക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

SUMMARY: Woman dies of infection after giving birth; Complaint filed against SAT Hospital, Thiruvananthapuram

NEWS BUREAU

Recent Posts

യു.പിയിൽ ദിനോസറിന്റെ ഫോസിൽ കണ്ടെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രൈസെറോടോപ്പ്‌സ് വിഭാഗത്തില്‍പ്പെട്ട ദിനോസറിന്റേതാണ് ഫോസിലെന്നാണ് നിഗമനം. സഹന്‍സറ നദീതീരത്ത്…

9 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ആകെ 67 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.…

1 hour ago

ഭോപ്പാല്‍ വാഹനാപകടം: ദേശീയ കയാക്കിംഗ് താരങ്ങളായ മലയാളികള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പമ്പിൽ…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള; ചോദ‍്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ. വാസു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എൻ വാസു. ആരോഗ്യ പ്രശ്നങ്ങള്‍ കാണിച്ച്‌ നോട്ടീസിന്…

3 hours ago

കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി…

4 hours ago

‘മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് 20കാരി’; നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് അനുപമ പരമേശ്വരന്‍

കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച്‌ നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച്‌…

6 hours ago