KARNATAKA

ചിക്കമഗളൂരുവിൽ നദിയിൽ വീണ് യുവാവിനെ കാണാതായി; മനംനൊന്ത് അമ്മ ജീവനൊടുക്കി

ബെംഗളൂരു: ചിക്കമഗളൂരുവിൽ പിക്കപ്പ് വാൻ ഭദ്ര നദിയിലേക്കു മറിഞ്ഞ് യുവാവിനെ കാണാതായി. വിവരം അറിഞ്ഞ് മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗണപതിക്കട്ടെ സ്വദേശിയായ ശാമന്ത്(23) ആണ് കലസായിൽ വച്ച് വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് നദിയിലേക്കു വീണത്. വിവരം അറിഞ്ഞതിനു പിന്നാലെ ശാമന്തിന്റെ അമ്മ രത്നകല(45) തടാകത്തിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

തോട്ടം തൊഴിലാളികളെ കൂട്ടിക്കൊണ്ടുവരാനായി പിക്കപ്പ് വാനിൽ പോകുന്നതിനിടെയാണ് ശാമന്ത് അപകടത്തിൽപെടുന്നത്. കനത്ത മഴയിൽ വാഹനത്തിനു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. യുവാവിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നതിനിടെയാണ് അമ്മ വീടിനു സമീപത്തെ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തത്. അതേ സമയം ശാമന്തിനായി നദിയിൽ തിരച്ചിൽ തുടരുകയാണ്.

▪ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

SUMMARY: Woman ends life after son goes missing in Karnataka’s Bhadra.

WEB DESK

Recent Posts

പാക്- അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം: 5 സൈനികർ കൊല്ലപ്പെട്ടു

ഇസ്​ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ…

1 minute ago

പി​എം ശ്രീ ​വി​വാ​ദം: സി​പി​ഐ എ​ക്സി​ക്യുട്ടീവ് ഇ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും

കൊച്ചി: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ആ​ല​പ്പു​ഴ​യി​ൽ ഇ​ന്ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം നടക്കും. രാവിലെ 10.30 നാണ്…

11 minutes ago

കുടുംബ വഴക്ക്; തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ്…

34 minutes ago

കാളപ്പോരിനിടെ മുൻ എംഎൽഎയ്ക്ക് പരുക്ക്

ബെംഗളൂരു: കാളപ്പോര് മത്സരത്തിനിടെ വിരണ്ടോടിയ കാളയുടെ കുത്തേറ്റ് മുൻ എംഎൽഎയ്ക്ക് പരുക്കേറ്റു. ശിക്കാരിപുര മുൻ എംഎൽഎ മഹാലിംഗപ്പയെ ആണ് കാള…

41 minutes ago

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 49 പേർക്ക് പരുക്ക്

കോട്ടയം: കുറവിലങ്ങാട് എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരുക്കേറ്റു.…

56 minutes ago

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയ ജയിൽവാർഡൻ അറസ്റ്റിൽ. കലബുറഗി…

2 hours ago