LATEST NEWS

തെരുവുനായ ആക്രമണത്തില്‍ 20 ലക്ഷം നഷ്ടപരിഹാരം വേണം; ഹൈക്കോടതിയെ സമീപിച്ച്‌ യുവതി

ഡൽഹി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പ്രിയങ്ക റായ് എന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് ഡല്‍ഹിയിലെ മാളവ്യ നഗറിനടുത്തുള്ള ഖിർക്കി വില്ലേജ് റോഡില്‍ ടൂവീലറില്‍ യാത്ര ചെയ്യുമ്പോൾ നായ്ക്കള്‍ പ്രിയങ്കയെ ആക്രമിച്ചത്. ഹർജിയില്‍ യുവതി, പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ പ്രത്യേക ഫോർമുല ഉപയോഗിച്ചാണ് നഷ്ടപരിഹാരത്തുക കണക്കാക്കിയത്. 2023ലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി അനുസരിച്ച്‌, നായയുടെ കടിയേറ്റ പാടുകളുടെ എണ്ണം, മാംസം വലിച്ചെടുത്തോ എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.

പ്രിയങ്ക റായ് ഈ ഫോർമുല അനുസരിച്ചാണ് തുക കണക്കാക്കിയത്. മുറിവിന്റെ ആകെ വലുപ്പം 12 സെന്റിമീറ്ററാണ്. ഫോർമുല പ്രകാരം 0.2 സെമീ മുറിവിന് 20,000 രൂപ കണക്കാക്കുമ്പോൾ അവർ 12 ലക്ഷമാണ് ആവശ്യപ്പെട്ടത്. ആക്രമണത്തില്‍ നായയുടെ 42 പല്ലുകളും ഉപയോഗിച്ചു എന്ന് അവകാശപ്പെട്ട്, ഒരു പല്ലിന്റെ പാടിന് 10,000 രൂപ നിരക്കില്‍ 4.2 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ടു.

ശാരീരികവും മാനസികവുമായ ആഘാതത്തിന് 3.8 ലക്ഷം രൂപ കൂടി ചേർത്തതോടെയാണ് യുവതിയുടെ മൊത്തം ക്ലെയിം 20 ലക്ഷം രൂപയില്‍ എത്തിയത്. ഹർജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി, ഇക്കാര്യത്തില്‍ മറുപടി നല്‍കാൻ എംസിഡിക്ക് സമയം അനുവദിച്ചിട്ടുണ്ട്. തെരുവ് കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയും ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം കണക്കാക്കാൻ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് സർക്കാറുകള്‍ക്ക് ഹൈക്കോടതി നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു.

SUMMARY: Woman seeks Rs 20 lakh compensation for stray dog ​​attack; approaches High Court

NEWS BUREAU

Recent Posts

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…

6 minutes ago

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപ്പിടിച്ചു

എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…

18 minutes ago

പൊതുഇടങ്ങളിലെ യോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനുള്ള സ്‌റ്റേ ഹൈക്കോടതി നീക്കിയില്ല

ബെംഗളൂരു: റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പത്തിലധികം ആളുകളുടെ അനധികൃത ഒത്തുചേരലുകൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവിന് മേലുള്ള…

24 minutes ago

ട്യൂഷന് പോകുന്നതിനിടെ വാഹനാപകടം; പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കാസറഗോഡ്: സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കാസറഗോഡ് കുമ്പളയിലാണ് സംഭവം. ബംബ്രാണ ചൂരിത്തടുക്കയില്‍ റസാഖ്…

38 minutes ago

വിദ്യാനിധി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു.…

56 minutes ago

“നല്ല ആഹാരം, മിതമായ നിരക്കില്‍ ടിക്കറ്റ് വില”; വന്ദേഭാരതിനെ പുകഴ്ത്തി ബ്രിട്ടീഷ് കുടുംബം

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിലെ യാത്ര ആസ്വദിച്ച്‌ ബ്രിട്ടീഷ് കുടുംബം. ഇന്ത്യൻ റെയില്‍വേ യാത്രക്കാർക്ക് നല്‍കുന്ന സൗകര്യങ്ങളെ കുറിച്ച്‌ വിവരിക്കുന്ന ബ്രിട്ടീഷ്…

1 hour ago