കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച രാവിലെയാണ് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസുകാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വളപട്ടണം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബേക്കല്‍ പോലീസില്‍ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയില്‍ വളപട്ടണം പാലത്തിനു മുകളില്‍ നിന്നു താഴേക്ക് ചാടിയത്.
യുവതി നീന്തി കരകയറിയെങ്കിലും ആണ്‍സുഹൃത്തിനെ ഇനിയും കണ്ടെത്താനായില്ല. പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വിവരമറിഞ്ഞ് വളപട്ടണത്തെത്തിയ ബേക്കല്‍ പോലീസ് യുവതിയുമായി തിരിച്ചുപോയി കോടതിയില്‍ ഹാജരാക്കി. ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. കാസറഗോട്ടെ പോലിസുകാരന്റെ ഭാര്യയാണ് പുഴയില്‍ ചാടിയ രണ്ടു മക്കളുടെ അമ്മയായ യുവതി.
SUMMARY: Woman who jumped from bridge into river with boyfriend swims to safety; search underway for young man
കൊച്ചി: രാജ്യത്തെ ഏറ്റവു വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശൃംഖല തകര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ശൃംഖല നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ…
ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു…
ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന…
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തത്തിന് പ്രഥമദൃഷ്ട്യാ ഉത്തരവാദി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവെന്ന് സെൻട്രൽ…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് വനിതാ, യുവജന വിഭാഗങ്ങളുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ സമാജം പ്രസിഡൻ്റ് അഡ്വ.…
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. സതീഷ് എന്നയാള്‍ക്കാണ് പരുക്കേറ്റത്.പുഞ്ചക്കൊല്ലി അളക്കല്‍ ഭാഗത്തു വച്ചാണ് സതീഷിനെ ആന…