ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി പരാതി. തന്‍റെ മക്കൾക്കെതിരേ രണ്ടു പേർ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയും സിഎസ്കെയും തമ്മിലുള്ള മാച്ചിനിടെയാണ് സംഭവം.
മാച്ച് കാണുന്നതിനായി പ്രീമിയം സീറ്റിങ് എൻക്ലോഷർ ആയ ഡമയണ്ട് ബോക്സിൽ ഇരിക്കുന്നതിനിടെ 22 വയസുള്ള മകനെയും 26 വയസുള്ള മകളെയും രണ്ട് അജ്ഞാതർ മോശമായ രീതിയിൽ സ്പർശിച്ചുവെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഇവർ പരാതിയിൽ പറഞ്ഞു. എന്നാൽ ഇവർ ശബ്ദമുയർത്തിയപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സംഭവത്തിന്‍റെ മൊബൈൽ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ യുവതി പോലീസിന് കൈമാറി.
TAGS: BENGALURU
SUMMARY: Women alleges sexual assualt during ipl match at bengaluru
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…